
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) കാസർഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പാലക്കുന്നിൽ സംഘടിപ്പിച്ച സെമിനാർ ടി ഐ മധുസൂദനൻ MLA ഉദ്ഘാടനം ചെയ്തു.
*കേരളം* *പിന്നിട്ട* *പാതകൾ* -സെമിനാർ സംഘടിപ്പിച്ചു.
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ
( കെ എസ് ടി എ ) കാസർഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പാലക്കുന്നിൽ സംഘടിപ്പിച്ച സെമിനാർ ടി ഐ മധുസൂദനൻ MLA ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ മധു മുദിയക്കാൽ അധ്യക്ഷനായിരുന്നു. മുൻ എം.എൽ.എ കെ വി കുഞ്ഞിരാമൻ,
KSTA സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന നിർവാഹക സമിതിയംഗം കെ.ഹരിദാസ് , സംസ്ഥാന കമ്മറ്റിയംഗങ്ങളായ എം.ഇ ചന്ദ്രാംഗദൻ, എൻ.കെ ലസിത, ജില്ലാ പ്രസിഡൻ്റ് യു ശ്യാമ ഭട്ട്, ജില്ലാ ട്രഷറർ കെ വി രാജേഷ് എന്നിവർ സംസാരിച്ചു.
ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും സംഘാടക സമിതി കൺവീനർ എം. രമേശൻ നന്ദിയും പറഞ്ഞു.
കേന്ദ്ര അവഗണനക്കെതിരെ അണിനിരക്കുക,
നവകേരള സൃഷ്ടിക്കായി അണിനിരക്കുക എന്ന മുദ്രാവാകുമുയർത്തിയുള്ള 34-ാം വാർഷിക സമ്മേളനം ജനുവരി 18 ന് ചായ്യോത്ത് ഗവ. ഹയർ സെക്കൻ്ററിസ്കൂളിൽ അഡ്വ. കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.