
ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തി ന്റെ ഭാഗമായുള്ള സുവനീർ പ്രകാശനം നാളെ
സുവനീർ പ്രകാശനം നാളെ
നീലേശ്വരം : ഫെബ്രുവരി എട്ടു മുതൽ 11 വരെ നടക്കുന്ന പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തി ന്റെ ഭാഗമായുള്ള സുവനീർ പ്ര കാശനവും ആചാരസ്ഥാനിക നായി 80 വർഷം പിന്നിട്ട അരക്കച്ചാൽ അമ്പു കോമരത്തെ ആദരിക്കലും ഓഡിയോ പ്രകാശനവും ശനിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മന്ത്രി വി. അബ്ദുൾ റഹ്മാൻ സുവനീർ പ്രകാശനം ചെയ്യും. കെ.സി. വേണുഗോപാൽ അമ്പുകോമരത്തെ ആദരി ക്കും. തുടർന്ന് പ്രമോ വീഡിയോ പ്രകാശനം നടത്തും.
പെരുങ്കളിയാട്ടത്തിന്റെ ഓഡിയോ പ്രകാശനം കാ ഞ്ഞങ്ങാട് രാമചന്ദ്രൻ നിർവ ഹിക്കും. വരച്ചുവെക്കൽ ചട ങ്ങ് ഫെബ്രുവരി രണ്ടിന് നട ക്കുമെന്ന് ആഘോഷക്കമ്മിറ്റി ചെയർമാൻ പാട്ടത്തിൽ നാരാ യണൻ, വർക്കിങ് ചെയർമാൻ മാരായ കെ.വി. ദിനേശൻ, വി.പ്രകാശൻ, ജനറൽ കൺവീനർ വി. കൃഷ്ണൻ, ഖജാൻജി വി ജയൻ, മീഡിയ കമ്മിറ്റി ചെയർ മാൻ സേതു ബങ്കളം, കൺവീ നർ എ. ധനേഷ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു