
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 128ാം ജന്മവാർഷികദിനം ആഘോഷിച്ചു.
നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ 128ാം ജന്മവാർഷികദിനം ആഘോഷിച്ചു.
തൃക്കരിപ്പൂർ: നേതാജി സ്വാഭിമാൻ സംഘടനയുടെ നേതൃത്വത്തിൽ ഡോ: കെ.സുധാകരന്റെ ഗൃഹാങ്കണത്തിൽ സ്ഥാപിച്ചിട്ടുള്ള നേതാജിയുടെ പൂർണ്ണ കായ പ്രതിമയ്ക്ക് മുന്നിൽ നേതാജിയുടെ ജന്മവാർഷിക പരിപാടികൾ സംഘടിപ്പിച്ചു. തുടർന്ന് അനുസ്മരണ പ്രഭാഷണവും പുഷ്പാർച്ചനയും നടത്തി. ഡോ: കെ.സുധാകരൻ്റെ അദ്ധൃക്ഷതയിൽ എഴുത്തുകാരൻ ചന്ദ്രൻ മുട്ടത്ത്, പി.വി.ചന്ദ്രമോഹനൻ, കെ.വി.ഗോപാലൻ, ഭരതൻ രാമന്തളി, കെ.വികുഞ്ഞപ്പൻ എന്നിവർ പ്രസംഗിച്ചു. ടി.രമേശൻ പയ്യന്നൂർ സ്വാഗതവും കെ.രവീന്ദ്രൻ നന്ദിയും പറഞ്ഞു.
Live Cricket
Live Share Market