
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് നടന്നു. കോളേജ് മാനേജർ ശ്രീ കെ രാമനാഥൻ ആമുഖ ഭാഷണം നടത്തി .മുഖ്യാതിഥി, സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫസർ സി വീരമണി മുഖ്യപ്രഭാഷണം നടത്തി.വിവരസാങ്കേതിക സംവിധാനങ്ങൾ സജീവമായി വിരൽത്തുമ്പിലുള്ള പുതിയ തലമുറയ്ക്ക് മുമ്പിൽ അനന്തസാധ്യതകളാണുള്ളത്, എന്നാൽ ആ സാധ്യതകൾ ഉപയോഗപ്രദമായി വിനിയോഗിച്ച് സ്വപ്നങ്ങൾ നേടിയെടുക്കാൻ പറ്റണമെന്നും, സോഷ്യൽമീഡിയകളിൽ നിന്നുമുള്ള അനാവശ്യമായ സ്വാധീനങ്ങൾ കൊണ്ട് ലക്ഷ്യത്തിൽ നിന്നും വ്യതിചലിക്കരുതെന്നും മുഖ്യപ്രഭാഷണത്തിൽ ഡോ സി വീരമണി വിദ്യാർത്ഥികളോട് നിർദേശിച്ചു.
കോൺവൊക്കേഷൻ കമ്മിറ്റി കോർഡിനേറ്റർ ഡോ വി വിജയകുമാർ സ്വാഗതഭാഷണം നടത്തി.തുടർന്ന് 2022-2024 ബാച്ചിലെ അഞ്ച് പിജി കോഴ്സുകളിൽ നിന്നായി യോഗ്യത ലഭിച്ച നൂറോളം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.വി മുരളിയിൽ നിന്നും ബിരുദ സിർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.ചടങ്ങിൽ നെഹ്റു മെമ്മോറിയൽ എജ്യുക്കേഷൻ സൊസൈറ്റി ഗവെർണിങ് ബോഡി അംഗം ഡോ എം രത്നാകരൻ നമ്പ്യാർ , കോളേജ് സൂപ്രണ്ട് ശ്രീ പി കെ ബാലഗോപാലൻ, കോളേജ് യൂണിയൻ ചെയർമാൻ ശ്രീ വി ആദിത്യൻ എന്നിവർ സന്നിഹിതരായിരുന്നു.നെഹ്റു കോളേജ് ഐക്യുഎസി കോർഡിനേറ്റർ ഡോ ടി ദിനേശ് ചടങ്ങിൽ നന്ദി അറിയി ച്ചു.
നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദദാന ചടങ്ങിൽ സെന്റർ ഫോർ ഡെവലപ്മെൻറ് സ്റ്റഡീസ് ഡയറക്ടർ പ്രൊഫസർ സി വീരമണി മുഖ്യപ്രഭാഷണം നടത്തുന്നു