തൃക്കരിപ്പൂർ ടൗണിലും പരിസരത്തും ഉള്ള നിരാലാംബരായ ആൾക്കാർ വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ഗവണ്മെന്റ് വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത തൃക്കരിപ്പുർ എന്ന പദ്ധതി ഇരുനൂറ്റി അൻപതു ദിവസം പിന്നിട്ടു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ലെ ടൌൺ വാർഡ് മെമ്പർ ഇ ശശിധരന്റെ രക്ഷാകർത്തൃത്വത്തിൽ വോളന്റിയർമാർ കണ്ടെത്തിയ ആറു പേർക്ക് ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്തു കൊണ്ട് കഴിഞ്ഞ ജൂൺ ഒന്നാം തീയതി ആണ് പദ്ധതി ആരംഭിച്ചത്.
*250 ദിവസം പിന്നിട്ട് കുട്ടികളുടെ പൊതിച്ചോർ വിതരണം
തൃക്കരിപ്പൂർ ടൗണിലും പരിസരത്തും ഉള്ള നിരാലാംബരായ ആൾക്കാർ വിശന്നിരിക്കരുത് എന്ന ലക്ഷ്യത്തോടെ തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ഗവണ്മെന്റ് വി എച്ച് എസ് സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് നടപ്പിലാക്കി വരുന്ന വിശപ്പ് രഹിത തൃക്കരിപ്പുർ എന്ന പദ്ധതി ഇരുനൂറ്റി അൻപതു ദിവസം പിന്നിട്ടു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ലെ ടൌൺ വാർഡ് മെമ്പർ ഇ ശശിധരന്റെ രക്ഷാകർത്തൃത്വത്തിൽ വോളന്റിയർമാർ കണ്ടെത്തിയ ആറു പേർക്ക് ഉച്ചഭക്ഷണപ്പൊതി വിതരണം ചെയ്തു കൊണ്ട് കഴിഞ്ഞ ജൂൺ ഒന്നാം തീയതി ആണ് പദ്ധതി ആരംഭിച്ചത്.
അന്ന് മുതൽ ഇങ്ങോട്ട് സ്‌കൂളിലെ എൻ എസ് എസ് വോളന്റിയർമാർ ഊഴമിട്ട് ദിവസേന പൊതിച്ചോറുകൾ നൽകി വരുന്നു. സ്കൂളിൽ ക്‌ളാസുകൾ ഇല്ലാതിരുന്ന അവധി ദിവസങ്ങളിലും ഈ സേവനം കുട്ടികൾ മുടക്കമില്ലാതെ തുടർന്നു വന്നിരുന്നു. പൊതിച്ചോർ നൽകി വന്നതിന്റെ അൻപതാം ദിവസം ബിരിയാണിപ്പൊതിയും നൂറാം ദിവസം ഓണക്കോടികളും എൻ എസ് എസ് യൂണിറ്റിന്റെ വകയായി പദ്ധതിയുടെ ഗുണഭോക്താക്കൾക്ക് സമ്മാനമായി നൽകിയിരുന്നു..തുടക്കം മുതൽ കുട്ടികളിൽ നിന്നും ഭക്ഷണപ്പൊതി വാങ്ങി വരുന്നവർ എല്ലാവരും ഇപ്പോൾ നിലവിൽ ഇല്ല. ജൂൺ ഒന്നു മുതൽ ഇതു വരെയായി 1032 പൊതിച്ചോറുകൾ ആണ് കുട്ടികൾ വിതരണം ചെയ്തു കഴിഞ്ഞത്.
250 ദിവസമായി,
രണ്ടാം വർഷ എൻ എസ് എസ് വളന്റിയർ ലീഡർമാരായ നന്ദൻ ജി പാലോറയുടെയും എം ശ്രദ്ധയുടെയും മേൽനോട്ടത്തിൽ പദ്ധതിയിൽ പങ്കാളികളായി പൊതിച്ചോറുകൾ വിതരണത്തിനായി കൊണ്ട് വന്ന 43 വളന്റിയർമാരെയും സ്കൂൾ പി ടി എ യുടെ നേതൃത്വത്തിൽ ഉപഹാരം നൽകി അനുമോദിച്ചു. തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി കെ ബാവ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്തു. , കാസറഗോഡ് ജില്ലാ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മനു, ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷംസുദീൻ ആയിറ്റി,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായഎം രജീഷ് ബാബു, ഫായിസ് ബീരിച്ചേരി, എസ് എം സി ചെയർമാൻ എം വി അശോകൻ, മദർ പി ടി എ പ്രസിഡന്റ് കെ കെ റസീന, സ്കൂൾ ഹെഡ്മിസ്ട്രെസ്സ് ഇ കെ ബൈജ, വി വി അബ്ദുള്ള, പി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു. യോഗത്തിൽ പി ടി എ പ്രസിഡന്റ് എ ജി നൂർ ഉൽ അമീൻ അധ്യക്ഷത വഹിച്ചു.വി കെ രാജേഷ് സ്വാഗതവും ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഇൻ ചാർജ് ബി മഹേഷ് നന്ദിയും പറഞ്ഞു.