
പെരുങ്കളിയാട്ടത്തിന് വഴികാട്ടിയായി നെഹ്റുകോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം
പെരുങ്കളിയാട്ടത്തിന് വഴികാട്ടിയായി നെഹ്റുകോളേജ് കമ്പ്യൂട്ടർ സയൻസ് വിഭാഗം
പത്തൊൻപത് വർഷത്തിൻ്റെ ഇടവേളയ്ക്ക് ശേഷം നടക്കുന്ന നീലേശ്വരം പുതുക്കൈ ശ്രീ മുച്ചിലോട്ട് ഭഗവതിക്ഷേത്ര പെരുങ്കളിയാട്ട നഗരിയിൽ കാറിൽ വരുന്ന യാത്രക്കാർക്ക് വഴികാട്ടിയായി പെരുങ്കളിയാട്ട ഗതാഗത കമ്മിറ്റിയെ സഹായിക്കാനായി കാഞ്ഞങ്ങാട് നെഹ്റു ആർട്‌സ് ആൻഡ് സയൻ കോളേജ് ഇൻ്റഗ്രേറ്റഡ് എം.എസ്.സി
വിദ്യാർത്ഥികളുടെ കൂട്ടായ്‌മ ഒരു വഴികാട്ടി ആപ്പ് പുറത്തിറക്കി. മൊബൈൽ ഫോണിൽ ക്യുആർ സ്കാൻ ഉപയോഗിച്ച് കാർ പാർക്കിങ്ങ് സൗകര്യം ഉള്ള പാർക്കിങ്ങ് ഏരിയ കണ്ടെത്താൻ സഹായിക്കുന്നതാണ് ഈ ആപ്പിൻ്റെ പ്രത്യേകത,ആപ്പ് സ്‌കാൻ ചെയ്ത് കഴിഞ്ഞാൽ ഗുഗിൾമാപ്പ് സഹായത്തോടെ പാർക്കിങ് ഏരിയ കണ്ടെത്താൻ സഹായിക്കുന്ന ആപ്പിൻ്റെ പ്രകാശനം കോളേജ് പ്രിൻസിപ്പാൾ ഡോ മുരളി കെ വി ഉദ്ഘാടനം ചെയ്തു. വെള്ളരിക്കുണ്ട് സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് മോട്ടോർ വെഹിക്കിൾ ഓഫീസറും ഗതാഗത കമ്മിറ്റി ചെയർമാനുമായ ദിനേശ് കുമാർ വി കെ ആഘോഷ കമ്മിറ്റി കൺവീനർ ശബരിനാഥൻ കെ വി, ആഘോഷ കമ്മിറ്റി ഓഡിറ്റർ വിജയകുമാർ വി ഹരിപ്രസാദ്, വിഷ്ണു അതിനീത് അക്ഷയ് എന്നിവർ പങ്കെടുത്തു.