
കേരള എൻ ജി ഒ യൂണിയൻ ഹൊസ്ദുർഗ്ഗ് ഏരിയ 62 )o വാർഷിക സമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
കേരള എൻ ജി ഒ യൂണിയൻ ഹൊസ്ദുർഗ്ഗ് ഏരിയ 62 )o വാർഷിക സമ്മേളനം കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബ് ഹാളിൽ വെച്ച് നടന്നു. സമ്മേളനം യൂണിയൻ സംസ്ഥാന പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു.
ഏരിയാ പ്രസിഡണ്ട് പി വി രഞ്ജിത്ത് അദ്ധ്യക്ഷനായി. ഏരിയാ ജോയിൻ്റ് സെക്രട്ടറിമാരായ ഐ കെ പ്രദീപ് കുമാർ രക്തസാക്ഷി പ്രമേയവും ജയേഷ് എ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഏരിയാ സെക്രട്ടറി ടി വി ഹേമലത പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഗംഗാധരൻ വി കെ വരവ് – ചെലവ് കണക്കും അവതരിപ്പിച്ചു. കെ ഭാനുപ്രകാശ്, കെ എൻ ബിജിമോൾ എന്നിവർ സംസാരിച്ചു.
സി കുഞ്ഞികൃഷ്ണൻ്റെ താൽകാലിക അദ്ധ്യക്ഷതയിൽ പുതിയ കമ്മറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുത്തു.
പി വി രഞ്ജിത്ത് (പ്രസിഡണ്ട്)
ടി ചിന്താമണി, സി കുഞ്ഞികൃഷ്ണൻ (വൈസ് പ്രസിഡണ്ട്)
ടി വി ഹേമലത (സെക്രട്ടറി)
ഐ കെ പ്രദീപ് കുമാർ, ജയേഷ് എ (ജോയിൻ്റ് സെക്രട്ടറി)
ഗംഗാധരൻ വി കെ (ട്രഷറർ)
സമ്മേളനം താഴെ പറയുന്ന പ്രമേയങ്ങൾ അംഗീകരിച്ചു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ പൊതുജനങ്ങൾക്ക് ഓൺലൈൻ സേവനം ഉറപ്പാക്കുന്നതിന് അക്ഷയ കേന്ദ്രം ആരംഭിക്കുക
കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാൾ ആധുനിക സൗകര്യങ്ങളോടെ നവീകരിക്കുക
അഴിമതി രഹിതവും കാര്യക്ഷമവുമായ ജനപക്ഷ സിവിൽ സർവ്വീസിനായി അണിനിരക്കുക
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക നിർവ്വചിക്കപ്പെട്ട ആനുകൂല്യം ഉറപ്പാക്കുന്ന പഴയ പെൻഷൻ പദ്ധതി നടപ്പിലാക്കുക
ഫെഡറലിസം തകർക്കുന്ന കേന്ദ്ര സർക്കാർ നടപടികൾ അവസാനിപ്പിക്കുക
കാഞ്ഞങ്ങാട് ആധുനിക രീതിയിലുള്ള സർക്കാർ ക്വാട്ടേഴ്സുകൾ പണിയുക
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷൻ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുക
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനിൽ ക്യാൻ്റീൻ ആരംഭിക്കുക