
നാടിന്റെ മാറ്റങ്ങൾ ഉത്സവങ്ങളെയും സ്വാധീനിക്കുന്നു: കെ പി സതീഷ് ചന്ദ്രൻ
നാടിന്റെ മാറ്റങ്ങൾ ഉത്സവങ്ങളെയും സ്വാധീനിക്കുന്നു: കെ പി സതീഷ് ചന്ദ്രൻ
നീലേശ്വരം: നാടിനും സമൂഹത്തിനും ഉണ്ടാകുന്ന മാറ്റങ്ങൾ ഉത്സവങ്ങളെയും സ്വാധീനിക്കുന്നുവെന്ന് മുൻ എം എൽ എ കെ പി സതീഷ് ചന്ദ്രൻ. നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ട അനുബന്ധമായുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകളുടെ ഇടവേളകിൽ വീണ്ടും പെരുങ്കളിയാട്ടമെത്തുമ്പോൾ സംഘാടനത്തിലുൾപടെ ഏറ്റവും നവീനമായ രീതിയിലാണ് നടത്തപ്പെടുന്നത്.കഴിഞ്ഞ പത്ത് – അൻപത് വർഷങ്ങൾക്കിടയിൽ സമൂഹത്തിന് വന്ന മാറ്റങ്ങളെ നല്ല രീതിയിൽ ഉൾക്കൊള്ളാൻ നമ്മുടെ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും ഒപ്പം ഉത്സവങ്ങൾക്കും സാധിക്കുന്നുവെന്നതാണ് ഇത്തരം ആഘോഷങ്ങളെ സജീവമാക്കി നിലനിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ പയ്യന്നൂർ കോളേജ് ഭരണസമിതി പ്രസിഡന്റ് കെ കെ സുരേഷ് കുമാർ അധ്യക്ഷനായി. യാദവ സഭ സംസ്ഥാന കമ്മറ്റി വൈസ് പ്രസിഡന്റ് പള്ളിപുറം രാഘവൻ,യാദവ സഭ സംസ്ഥാന വനിത ജനറൽ സെക്രട്ടറി ഇന്ദുലേഖ കരിന്തളം,നീലേശ്വരം നഗരസഭ മുൻ അധ്യക്ഷ കെ വി രാധ,പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ കെ വി ദാമോദരൻ, എറുവാട്ട് മോഹനൻ, വിവിധ ക്ഷേത്രം ഭാരവാഹികളായ വിശ്വനാഥൻ മലയാക്കോൾ,കരിമ്പിൽ ഭാസ്കരൻ, ഗംഗാധരൻ പിലിക്കോട്, എന്നിവർ സംസാരിച്ചു. ടെക്നിക്കൽ കമ്മറ്റി കൺവീനർ പി വി സുജിത്കുമാർ സ്വാഗതവും വളണ്ടിയർ കമ്മറ്റി ചെയർമാൻ പി കെ രതീഷ് നന്ദിയും പറഞ്ഞു.
തുടർന്ന് ജില്ല സംസ്ഥാന സ്കൂൾ കലോത്സവ ജേതാക്കൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും അരങ്ങേറി