
ക്ഷേത്രനടയിൽ സമൂഹ നോമ്പുതുറ
ക്ഷേത്രനടയിൽ സമൂഹ
നോമ്പുതുറ
നീലേശ്വരം ക്ഷേത്രാചാര സ്ഥാ നികരും ക്ഷേത്രം ഭാരവാഹിക ളും ഉസ്താദുമാരും പള്ളിക്കമ്മിറ്റി ഭാരവാഹികളും ക്ഷേത്രനടയിൽ ഒരുമിച്ചിരുന്ന് നോമ്പ് തുറന്നത് വടക്കേ മലബാറിലെ മതമൈ ത്രിയുടെ സമാനതകളില്ലാത്ത ചരിത്രമായി. പള്ളിക്കരകേണ മംഗലം കഴകം ഭഗവതി ക്ഷേത്ര ത്തിലെ പെരുങ്കളിയാട്ട മഹോ ത്സവത്തോടനുബന്ധിച്ചാണ് മതമൈത്രിയുടെ സന്ദേശം ഉദ്ഘോഷിച്ചുകൊണ്ട് അപൂർ വമായ നോമ്പുതുറ നടന്നത്.
ഈ പുണ്യ കർമത്തിന് കാർ മികത്വം വഹിക്കാൻ വേണ്ടി മു നവറലി ശിഹാബ് തങ്ങൾ പള്ളി ക്കര കേണ മംഗലം ഭഗവതി ക്ഷേത്ര സന്നിധിയിൽ എത്തി. നീലേശ്വരം റേഞ്ചിന് കീഴിലെ 13 മഹല്ലുകളിൽ നിന്നും കൊണ്ടു വന്ന ഭക്ഷ്യധാന്യങ്ങൾ കലവറ യിൽ ഏൽപ്പിച്ച ശേഷമാണ് മു നവ്വറലി തങ്ങളും മഹല്ല് ഭാര വാഹികളും വേദിയിൽ കയറിയപെരുങ്കളിയാട്ടം നടക്കുന്ന പള്ളിക്കര കേണമംഗലം ഭഗവതി ക്ഷേത്രനടയിൽ മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ നടന്ന സമൂഹ നോമ്പുതുറ
ത്. മതസ്പർദ്ധകൾ കൊണ്ട് കലു ഷിതമായിരിക്കുന്ന ഈ കാലഘ ട്ടത്തിൽ നീലേശ്വരം കാണിച്ചു തന്ന ഈ മതസൗഹാർദ്ദം ലോ കത്തിന് തന്നെ മാതൃകയാണെ ന്ന് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു.
ആഘോഷ കമ്മിറ്റി ചെയർ മാൻ കെ.പി ജയരാജന്റെ അധ്യ ക്ഷതയിൽ നടന്ന ചടങ്ങിൽ റഫീ ഖ്കോട്ടപ്പുറം, ഇ.എംകുട്ടിഹാജി,സുബൈർ ഹാജി പള്ളിക്കര, കെ പിരവീന്ദ്രൻ, പി രമേശൻ, പി രമേ ഷ് കുമാർ, കെ.പി നസീർ, സം സ്ഥാന സ്പോർട്സ് കൗൺസിൽ എക്സിക്യൂട്ടീവ് ശോഭാ ബാലൻ, വിവിധ മഹല്ലുകളെ പ്രതിനിധീ കരിച്ച് അബ്ദുൽ ഖാദർ, സി.എ ച്ച് സാജിദ്, കുഞ്ഞഹമ്മദ്, കെ. പി കമാൽ സൈനുദ്ദീൻ, അബൂ ബക്കർ, മുഹമ്മദ് ഹാജി, ഗഫൂർ ഹാജി സംബന്ധിച്ചു.