
പാലക്കാട്ട് റസിഡൻസ് അസോസിയേഷൻ വനിതാ വിഭാഗം വിവിധ പരിപാടികളോടെ വനിതാ ദിനം ആചരിച്ചു
വനിതാദിനം ആചരിച്ചു.
നീലേശ്വരം: പാലക്കാട്ട് റസിഡൻസ് അസോസിയേഷൻ വനിതാ വിഭാഗം വിവിധ പരിപാടികളോടെ വനിതാ ദിനം ആചരിച്ചു. വനിത കമ്മറ്റി സെക്രട്ടറി കെ.വി. ശാന്ത സ്വാഗതമാശംസിച്ചു. പ്രസിഡണ്ട് എം. ഉഷാറാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ ചായ്യോത്ത് ജ്യോതി ഭവൻ സ്കൂൾ ഫോർ ഹിയറിങ്ങ് പ്രിൻസിപ്പാൾ സിസ്റ്റർ ഫിൻസി തോമസ് എസ്. എച്ച് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു.
ജില്ലാ പാലിയേറ്റീവ് കോർഡി നേററർ ഷിജി മനോജ് മുഖ്യഭാഷണം നടത്തി. സപ്തതി കഴിഞ്ഞ റസിഡൻസ് അസോസിയേഷൻ കുടുംബങ്ങളിലെ വനിതകളെ ചടങ്ങിൽ ആദരിച്ചു. പാലക്കാട്ട് റസിഡൻസ് പ്രസിഡണ്ട് കെ.വി.കെ. എളേരി, സെക്രട്ടറി വി.വിജയൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വനിത കമ്മറി ട്രഷറർ പോൺസി ബാബു കൃതജ്ഞത രേഖപ്പെടുത്തി.
Live Cricket
Live Share Market