
പെരുങ്കളിയാട്ട പുണ്യം നുകർന്ന് മംഗലക്കുഞ്ഞുങ്ങൾ
*പെരുങ്കളിയാട്ട പുണ്യം നുകർന്ന് മംഗലക്കുഞ്ഞുങ്ങൾ
*അരിയിൽ എഴുന്നള്ളി കേണമംഗലത്ത് ഭഗവതി ഇന്ന് അരങ്ങിൽ*
നീലേശ്വരം:പതിനേഴാണ്ടിന്റെ കാത്തിരിപ്പിന് വിരാമമിട്ട് ഉർവരതയുടെ അടയാളമായി അരിയിൽ എഴുന്നള്ളി കേണമംഗലത്ത് ഭഗവതി ഇന്ന് കഴകത്തിരുവരങ്ങിലെത്തും.ക്ഷേത്ര പരിസരത്തെ നാഗക്കാവ് മുതൽ ക്ഷേത്ര തിരുമുറ്റം വരെ ശുഭ്ര വസ്ത്ര പരവതാനിയിൽ അരിയിട്ട് അതിന് മുകളിലൂടെ നടന്നാണ് സർവ്വാഭരണ വിഭൂഷിതയായി കേണമംഗലത്ത് ഭഗവതി തിരുമുടി അണിയുന്നതനായി ക്ഷേത്രത്തിലേക്ക് എത്തുക. കേണമംഗലം പെരുങ്കളിയാട്ടത്തിലെ തന്നെ വ്യത്യസ്ത ചടങ്ങാണ് ഇത്. രാവിലെ 11 നും 11.30 നും ഇടയിലുള്ള ശുഭമുഹൂർത്തത്തിലാണ് കേണമംഗലത്ത് ഭഗവതിയുടെ നാൽപ്പത്തീരടി തിരുമുടി നിവരുക.ഒപ്പം ഗുളികൻ തെയ്യ
ഇന്നലെ കേണമംഗലത്തമ്മയുടെ ഉച്ചത്തോറ്റത്തോടപ്പം മംഗലക്കുഞ്ഞുങ്ങൾ പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി.53 ബാലികമാരാണ് ഉച്ചത്തോറ്റത്തോടൊപ്പം ക്ഷേത്രം വലംവച്ചത്.ഇന്ന് നടക്കുന്ന തിരുമുടി നിവരിലിനൊപ്പവും മംഗലക്കുഞ്ഞുങ്ങൾ ക്ഷേത്രം വലംവെക്കും.പെരുങ്കളിയാട്ടത്തിന്റെ അഞ്ചാം സുദിനമായ ഇന്നലെ കേണമംഗലത്ത് ഭഗവതിയുടെ അന്തിത്തോറ്റം,കൊടിയില തോറ്റം, പുലിയൂർ കാളി,പുലിയൂർ കണ്ണൻ,ചെറളത്ത് ഭഗവതി,പാടാർ കുളങ്ങര ഭഗവതി,രക്ത ചാമുണ്ഡി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളുടെ തോറ്റവും പുലർച്ചെ തെയ്യവും അരങ്ങിലെത്തി.തുടർന്ന് കലവറ വാല്യക്കാരുടെ മേലേരി കൈയ്യേ ക്കലും നടന്നു.
രാത്രി കേണമംഗലത്ത് തിരുമുടി താഴുന്ന തോടെ ആറുനാളുകളിലായി നടക്കുന്ന പെരുങ്കളിയാട്ടത്തിന് സമാപനമാകും.