
ഭിന്നശേഷി നിയമനം കെ എസ് ടി എ സായാഹ്ന ധർണ സംഘടിപ്പിച്ചു
ഭിന്നശേഷി നിയമനം
കെ എസ് ടി എ സായാഹ്ന ധർണ സംഘടിപ്പിച്ചു
ഭിന്നശേഷി നിയമനത്തിന് തസ്തിക മാറ്റിവെച്ച വിദ്യാലയങ്ങളിലെ മറ്റ് നിയമനങ്ങൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന ആവശ്യമുന്നയിച്ച് കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷന് മുൻപിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു.
ചില മാനേജർമാരും ഉദ്യോഗസ്ഥരും നിലവിലെ ചട്ടങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി പുതുതായി ജോലിയിൽ പ്രവേശിച്ച അധ്യാപകർക്ക് നിയമന അംഗീകാരം നൽകുന്നതിൽ കാണിക്കുന്ന അലംഭാവം അവസാനിപ്പിക്കണമെന്നും ഭിന്നശേഷി നിയമനത്തിന് തസ്തികകൾ മാറ്റിവെച്ച വിദ്യാലയങ്ങളിലെ മറ്റ് നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നതിന് അനുകൂലമായ സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡണ്ട് യു ശ്യാമ ഭട്ട് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ഹരിദാസ് സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പ്രകാശൻ സ്വാഗതവും ട്രഷറർ കെ വി രാജേഷ് നന്ദിയും പറഞ്ഞു