
ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക വദനാരോഗ്യ ദിനം ആചരിച്ചു. കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറയിൽ വെച്ച് നടന്ന ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി എം ഉദ്ഘാടനം ചെയ്തു. കോടോം ബെളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ അധ്യക്ഷയായിരുന്നു.
ലോക വദനാരോഗ്യ ദിനം ആചരിച്ചു.
കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ലോക വദനാരോഗ്യ ദിനം ആചരിച്ചു. കുടുംബാരോഗ്യ കേന്ദ്രം എണ്ണപ്പാറയിൽ വെച്ച് നടന്ന ചടങ്ങ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ലക്ഷ്മി എം ഉദ്ഘാടനം ചെയ്തു. കോടോം ബെളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീജ അധ്യക്ഷയായിരുന്നു.
ദിനാചരണത്തോടനുബന്ധിച്ച് ബോധവൽക്കരണ സെമിനാറും, ഡെൻ്റൽ കി
റ്റുവിതരണവും, ലഘുലേഖ പ്രകാശനവും നടത്തി.
പരപ്പ ബ്ലോക്ക് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ, ആരോഗ്യ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ എസ്, കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി ദാമോദരൻ, വാർഡ് മെമ്പർ അനിൽകുമാർ പി, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ് കെ, പൂടംങ്കല്ല് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സുകു സി, എണ്ണപ്പാറ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്യാം മോഹൻ, ഡെന്റൽ സർജൻ അയന പി, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ &മീഡിയ ഓഫീസർ കൃഷ്ണദാസ്, ടി ഇ ഓ സലിം താഴെകോറോത്ത്, എന്നിവർ സംസാരിച്ചു. ജില്ല എജുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ ജിഷ പി കെ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ച ബോധവൽക്കരണ സെമിനാർ ഡെന്റൽ സർജൻ ഡോ. സ്മിതാ കെ വി നേതൃത്വം നൽകി.
വദനരോഗ്യ ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ നടന്ന ചടങ്ങ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ജീജ എം.പി ഉദ്ഘാടനം ചെയ്തു. നേഴ്സിങ് സൂപ്രണ്ട് സ്നേഹലത, ഡോ. വിവേക് ആർ നായർ, ഡോ. രാകേഷ് പി എന്നിവർ സംസാരിച്ചു. ഐ ഡി എ കോസ്റ്റൽ മലബാർ ബ്രാഞ്ച് പ്രസിഡൻറ് ഡോ. രശ്മി ഹരിദാസ്, ജൂനിയർ ഡെന്റൽ കൺസൾട്ടന്റ് ഡോ. ശ്രീദേവി നമ്പ്യാർ എം എന്നിവർ ക്ലാസ് എടുത്തു.
2025 വദനാ രോഗ്യ ദിനത്തിൻറെ സന്ദേശം “സന്തുഷ്ട വദനം സന്തുഷ്ട മനസ്സ്” എന്നതാണ്. മാനസികാരോഗ്യത്തിൽ ദന്ത സംരക്ഷണത്തിൻറെ പ്രാധാന്യം എടുത്തു പറയുന്നതാണ് ഈ സന്ദേശം. ദേശീയ വദനാ രോഗ്യപരിപാടിയുടെ ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി, ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം ചെറുവത്തൂർ എന്നിവിടങ്ങളിൽ ഡെന്റൽ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ട്. കുട്ടികളുടെ ദന്ത സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവർത്തിക്കുന്ന ഡി ഇ ഐ സി യിൽ ഡെന്റൽ സർജന്റെയും, ഡെന്റൽ ഹൈജീനിസ്റ്റി ന്റെയും സേവനം ലഭ്യമാണ്. ശരിയായ ഭക്ഷണ രീതി, കൃത്യമായി ഇടവേളകളിൽ ഉള്ള ദന്ത പരിശോധന എന്നീ വിവിധ ദന്തരോഗ്യ വിഷയങ്ങളിൽ പൊതുജനങ്ങളുടെ ഇടയിൽ ബോധവൽക്കരണം ഊർജ്ജപ്പെടുത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു.