സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കുടുംബശ്രീ സി ഡി എസ്സിനുള്ള പുരസ്കാരം കിനാനൂർ കരിന്തളം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിനു ലഭിച്ചു.

സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കുടുംബശ്രീ സി ഡി എസ്സിനുള്ള പുരസ്കാരം കിനാനൂർ കരിന്തളം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിനു ലഭിച്ചു.

ഉഷാ രാജു ചെയർ പേഴ്സൺ കിനാനൂർ - കരിന്തളം സി ഡി എസ്
ഉഷാ രാജു
ചെയർ പേഴ്സൺ
കിനാനൂർ – കരിന്തളം
സി ഡി എസ്

കുടുംബശ്രീ ദിനമായ മേയ് 17ന് അവാർഡുകൾ  വിതരണം ചെയ്യും. 2023 ൽ ദേശീയതലത്തിൽ മികച്ച കുടുംബശ്രീ സി.ഡി.എസ്സിനുള്ള പുരസ്കാരം കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിനു ലഭിച്ചിരുന്നു.
പഞ്ചായത്തിലെ 393 അയൽക്കൂട്ടങ്ങൾ, 5971 അയൽക്കൂട്ട അംഗങ്ങൾ എന്നിവയുടെ കൂട്ടായ പ്രവർത്തനം, 283 സംരംഭങ്ങൾ, 446 സംഘകൃഷി ഗ്രൂപ്പുകൾ, എന്നിവ കൂട്ടിയോജിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം,കാർഷിക-മൃഗസംരക്ഷണമേഖലയിലെ മികച്ച പ്രവർത്തനം, സംരംഭ മേഖലയിലെ പ്രവർത്തനം, പരപ്പ ബ്ലോക്ക് ആർ.കെ.ഐ.ഇ.ഡി.പി പദ്ധതി ബി.എൻ.എസ്.ഇ.പി മുഖാന്തിരം 164 സംരംഭങ്ങൾ രൂപീകരിച്ചു. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് മികച്ച സഹകരണത്തോടുകൂടി വിവിധ സംയോജന പദ്ധതികൾ നടപ്പിലാക്കി. ലിങ്കേജ് വായ്പ-ജെ.എൽ.ജി വായ്പ, പ്രവാസി വായ്പ, സംരംഭ വായ്പ പ്രവർത്തനത്തിലൂടെ മൈക്രോ ഫിനാൻസ് രംഗത്ത് മികച്ച മുന്നേറ്റം, പട്ടികവർഗ്ഗ മേഖല, ജൻഡർ, ബാലസഭ പ്രവർത്തനം, സംസ്ഥാനത്തെ മികച്ച ഹരിതകർമ്മസേന, രുചി ന്യൂട്രിമിക്സ് യൂണിറ്റിന്റെ മികച്ച പ്രവർത്തനം, ക്ഷീരസാഗരം, ആടുഗ്രാമം, പദ്ധതികൾ, സംരംഭമേഖലയിൽ ജോബ് കഫെ സ്കിൽ ആന്റ് മാനേജ്മെന്റ് പരിശീലനകേന്ദ്രവുമായി സഹകരിച്ച് വിവിധ പരിശീലനങ്ങൾ ലഭ്യമാക്കി. നൂതന പദ്ധതികളായി മാ കെയർ സെന്റർ, അപ്പാരൽ പാർക്ക് എന്നിവ ആരംഭിച്ചു തുടങ്ങിയ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് അവാർഡ്. സി.ഡി.എസ് ചെയർപേഴ്സൺ ഉഷരാജു, മെമ്പർ സെക്രട്ടറി ബാബു. ടി. വി, വൈസ് ചെയർപേഴ്സൺ കെ.വി.സീന,ഉപസമിതി കൺവീനർമാരായ ശാരിക, രോഹിണി, അനിത പ്രസാദ്, പ്രസീത മോഹൻ , സി.ഡി.എസ് അംഗങ്ങൾ എന്നിവരാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. രവി, ടി. പി. ശാന്ത, ഷൈജമ്മ ബെന്നി എന്നിവരുടെ നേതൃത്ത്വത്തിലുള്ള ഭരണസമിതിയും, ജില്ലാമിഷൻ ടീമും എല്ലാവിധ സഹായവും പിന്തുണയുമായി കൂടെയുണ്ട്.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close