രതീഷ് പിലിക്കോട് കുടുംബശ്രീ കാസർകോട് ജില്ലാ മിഷനിൽ ജില്ലാ കോർഡിനേറ്ററായി ചുമതലയേറ്റു.

രതീഷ് പിലിക്കോട് കുടുംബശ്രീ കാസർകോട് ജില്ലാ മിഷനിൽ ജില്ലാ കോർഡിനേറ്ററായി ചുമതലയേറ്റു.

ഒരു വർഷത്തോളം കുടുംബശ്രീ സംസ്ഥാന മിഷനിൽ, സംഘടന, സൂക്ഷ്മ സംരംഭം പ്രോഗ്രാം ഓഫിസറായി സേവനം ചെയ്ത രതീഷ് പിലിക്കോട്, കുടുംബശ്രീ കാസർകോട് ജില്ലാ മിഷനിൽ, ജില്ലാ മിഷൻ കോർഡിനേറ്ററായി ചുമതലയേറ്റു.
സംസ്ഥാന പ്രോഗ്രാം ഓഫിസറായിരുന്ന കാലത്ത് തിരികെ സ്കൂളിൽ കാമ്പയിൻ, കുടുംബശ്രീ മുദ്ര ഗീത രചന, കുടുംബശ്രീ റേഡിയോ ശ്രീ പ്രവർത്തനം, അരങ്ങ് കലോത്സവം, വിവിധ പരിശീലന ങ്ങൾ, എന്നിവയിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.

വിദ്യാഭ്യാസ,സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന രതീഷ് പിലിക്കോട് ഇരുപത് വർഷത്തിലധികമായി ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂളിൽ, ഹയർ സെക്കൻ്ററി വിഭാഗം മലയാളം അധ്യാപകനാണ്.
അധ്യാപനം ക്ലാസ് മുറിയും, പാഠപുസ്തകവും മാത്രമായി ചുരുക്കാതെ, വിദ്യാർത്ഥികളുടെ സർഗാത്മകവും, ജീവിതവിഷയങ്ങളിലുമുള്ള ഇടപ്പെടൽ കൂടിയാണെന്ന് തിരിച്ചറിഞ്ഞ അധ്യാപകനാണ് രതീഷ് മാഷ്.
പ്രഭാത വായനയ്ക്കായി, താൻ പഠിപ്പിക്കുന്ന വിദ്യാർത്ഥികളെ, പുലർച്ചെ നാല് മണിക്ക് വിളിച്ചുണർത്തിൽ, വർഷങ്ങളായി തുടരുന്നു.
പ്ലസ്ടു പഠന ശേഷവും വിദ്യാർത്ഥികൾ, കൂടെ തന്നെയുണ്ടെന്നതാണ് രതീഷ് മാഷിന് ലഭിച്ച ഭാഗ്യം.

കോവിഡ് കാലത്ത് മുപ്പത്തിയാറ് ദിവസം തുടർച്ചയായി, നടത്തിയ ഓൺലൈൻ സാഹിത്യ സംവാദ പരിപാടി ശ്രദ്ധേയമായിരുന്നു. നാല്പതോളം സാഹിത്യ കൃതികൾ ഉൾപ്പെടുത്തിയുള്ള പുസ്തക ചർച്ചകളാണ് നടന്നത്.
തുടർപ്രവർത്തനമായി, നൃത്തയിനങ്ങളടക്കം ഉൾപ്പെടുത്തി മുപ്പത്തിയഞ്ച് ഇനങ്ങളിൽ ഓൺലൈൻ കലോത്സവവും സംഘടിപ്പിച്ചിരുന്നു.
കൊവിഡ് കാലത്ത്, ആശുപത്രികളിൽ പൾസ് ഓക്സീമീറ്റർ, നിർദ്ധനരായ കുട്ടികൾക്ക് ടെലിവിഷൻ, നേരിൽ കാണാത്ത തൃശൂർ സ്വദേശിയായ പ്രതീഷിൻ്റെ തുടർചികിത്സയ്ക്കായി, പ്രതീഷ് തന്നെ നിർമ്മിച്ച പുസ്തക തട്ടിൻ്റെ പ്രചരണം. ഇരുപത് ലക്ഷത്തോളം രൂപയുടെ പുസ്തക തട്ടാണ്, മാഷിൻ്റെ നേതൃത്വത്തിൽ വില്പന നടത്തിയത്. നിർദ്ദനരായ വിദ്യാർത്ഥികൾക്ക് വീട് വെച്ച് നൽകൽ തുടങ്ങി നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളും രതീഷ് മാഷ് നടത്തി വരുന്നു.
പിലിക്കോട് സ്വദേശിയായ, റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ കെ.കൃഷ്ണൻ നായരുടെയും, കെ.പ്രമീളയുടെയും രണ്ടാമത്തെ മകനാണ് രതീഷ്.

2005 മുതൽ സ്കൂളിൽ പ്രവർത്തിച്ചു വരുന്ന മലയാള വിഭാഗം കൂച്ച് സാഹിത്യ വേദിയുടെ സ്റ്റാഫ് എഡിറ്റർ കൂടിയായ രതീഷ്, ഇരുന്നൂറോളം ഇൻലൻ്റ് മാസിക, പത്തോളം വാർഷികപ്പതിപ്പുകൾ, മൂന്ന് ഡോക്യുമെൻ്ററി സിനിമ, ഇന്ദ്രൻസിനെ നായകനാക്കിയുള്ള ഹ്രസ്വചിത്രവും നിർമ്മിച്ചിട്ടുണ്ട്.
കാസർകോട് റോട്ടറി ക്ലബ്ബിൻ്റെ അധ്യാപക പുരസ്കാരം, കൊൽക്കത്ത ആസ്ഥാനമായ യൂനിവേർസൽ റെക്കോഡ് ബുക്കിൻ്റെ, യൂത്ത് ഐക്കൺ ദേശിയ പുരസ്കാരവും രതീഷ് പിലിക്കോടിന് ലഭിച്ചിട്ടുണ്ട്.
മികച്ച സംഘാടകനായ രതീഷ് പിലിക്കോട് പുതിയ ചുമതലയിൽ,
കുടുംബശ്രീ സംഘടനാ സംവിധാനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് പ്രഥമ പരിഗണന നൽകുകയെന്ന് പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close