ജെ. സി. ഐ ഇന്ത്യയുടെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായ് ജെ. സി. ഐ നീലേശ്വരം എലൈറ്റ്, GVHSS മടിക്കൈ II സ്കൂളിന് മുന്നിലൂടെ പോകുന്ന റോഡിൽ വിദ്യാർത്ഥികളുടെ സുരക്ഷയെ മുൻനിർത്തി ട്രാഫിക്ക് ബാരിക്കേഡ് നിർമ്മിച്ച് നല്കി. കൈമാറൽ ചടങ്ങ് ജെ. സി. ഐ ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് അശോക് ആർ ഭട്ട് ഉദ്ഘാടനം ചെയ്തു.
ട്രാഫിക്ക് ബാരിക്കേഡ് കൈമാറി

മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ്. പ്രീത മുഖ്യാതിഥിയായി, ജെ. സിഐ നീലേശ്വരം എലൈറ്റ് പ്രസിഡന്റ് കെ. എസ്. അനൂപ് രാജ് അധ്യക്ഷത വഹിച്ചു, നീലേശ്വരം പോലീസ് സബ് ഇൻസ്പെക്ടർ രതീഷ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി പ്രീതി, ഹെഡ്മാസ്റ്റർ പത്മനാഭൻ,ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർ ദിലീഷ്,ജെ. സി. ഐ മേഖല വൈസ്പ്രസിഡന്റ് രഞ്ജിത്ത്.വി, ജെ. സി. ഐ അലുമ്നി ക്ലബ്ബ് മേഖല ചെയർമാൻ എൻ. സുരേഷ് നാരായണൻ, സ്കൂൾ പി. ടി. എ പ്രസിഡന്റ് ശശീന്ദ്രൻ മടിക്കൈ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. ജെ. സി. ഐ നീലേശ്വരം എലൈറ്റ് മുൻ പ്രസിഡന്റ് എ. ധനേഷ് സ്വാഗതവും, മേഖല ഡയറക്ടർ സുരേന്ദ്ര യു പൈ നന്ദിയും പറഞ്ഞു.