
യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാം: പി.എം.സുരേഷ്
യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാം: പി.എം.സുരേഷ്

നീലേശ്വരം: യോഗ പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനാകുമെന്നും ലഹരിയിൽ നിന്നും യുവാക്കളെ രക്ഷിക്കുന്നതിന് യോഗ പരിശീലനത്തിലൂടെ സാധ്യമാകുമെന്നും ജില്ലാ അഡീഷണൽ ജഡ്ജ് പി.എം.സുരേഷ് അഭിപ്രായപ്പെട്ടു. പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് ഹോസ്ദുർഗ് താലൂക്ക് ലീഗൽ സർവ്വീസ് കമ്മിറ്റി, തത്ത്വമസി യോഗ ചികിത്സാ കേന്ദ്രം, ഗീതാഞ്ജലി നേച്ചർ ക്ലബ്ബ്, നെഹ്റു കോളേജ് എൻ.സി.സി യൂനിറ്റ്, ആൻ്റി നർക്കോട്ടിക് സെൽ എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സൗഹൃദ യോഗ മത്സരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പൽ ഡോ. ടി.ദിനേശ് അധ്യക്ഷത വഹിച്ചു. ചന്ദ്രൻ മുട്ടത്ത് മുഖ്യ പ്രഭാഷണം നടത്തി. ക്യാപ്റ്റൻ ഡോ. നന്ദകുമാർ കോറോത്ത് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഡോ.ജി.കെ.സീമ, എം. അനിൽകുമാർ, മനോജ് പള്ളിക്കര എന്നിവർ സംസാരിച്ചു. തത്ത്വമസി യോഗകേന്ദ്രം സെക്രട്ടറി അശോക് രാജ് വെള്ളിക്കോത്ത് സ്വാഗതവും അനിൽ ഗീതാഞ്ജലി നന്ദിയും പറഞ്ഞു. പത്ത് വയസ്സ് മുതൽ നാല്പത്തഞ്ച് വയസ്സുവരെ വിവിധ വിഭാഗങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള എൺപത് പേർ മത്സരത്തിൽ പങ്കെടുത്തു.








