
പ്രാണവായു എന്ന കഥയ്ക്ക് നൂതന കഥാന്ത്യമെഴുതിയ അഞ്ചാം ക്ലാസുകാരി ദേവമിത്രയ്ക്ക് അനുമോദനം നൽകാൻ കഥാകാരൻ ശ്രീ അംബികസുതൻ മാങ്ങാട് ജി വി എച്ച് എസ് എസ് കയ്യൂരിലെത്തി. എഴുത്തുകാരന്റെ പുസ്തകങ്ങളിലെ ഉമ്മട്ടകുളിയന്റെയും കാരക്കുളിയന്റെയും കോലധാരികളായ കുട്ടികൾ വാദ്യഘോഷത്തോടെ എഴുത്തുകാരനെ സ്വീകരിച്ചു.
കഥാകാരനെ സ്വീകരിക്കാൻ കഥാപാത്രങ്ങൾ കയ്യൂരിന്റെ മണ്ണിൽ

പ്രാണവായു എന്ന കഥയ്ക്ക് നൂതന കഥാന്ത്യമെഴുതിയ അഞ്ചാം ക്ലാസുകാരി ദേവമിത്രയ്ക്ക് അനുമോദനം നൽകാൻ കഥാകാരൻ
ശ്രീ അംബികസുതൻ മാങ്ങാട്
ജി വി എച്ച് എസ് എസ് കയ്യൂരിലെത്തി.

എഴുത്തുകാരന്റെ പുസ്തകങ്ങളിലെ ഉമ്മട്ടകുളിയന്റെയും കാരക്കുളിയന്റെയും കോലധാരികളായ കുട്ടികൾ വാദ്യഘോഷത്തോടെ എഴുത്തുകാരനെ സ്വീകരിച്ചു.
ദേവമിത്രയ്ക്ക് അനുമോദനവും ഉപഹാരവും സമർപ്പിച്ചതിനൊപ്പം വിദ്യാർത്ഥിയിലെ പ്രതിഭയെ കണ്ടെത്തിയ അധ്യാപിക ഗീത കുടജാദ്രിക്കും ഉപാഹാരം നൽകി.

ചടങ്ങിൽ സോഷ്യൽ സയൻസ് ജില്ലാഫ്രീഡം ക്വിസിൽ വിജയിയായ ഋതു ആർ വി യെ അനുമോദിച്ചു.
തുടർന്ന് എഴുത്തുകാരൻ കുട്ടികളുമായി ഏറെ നേരം സംവാദത്തിലേപ്പെട്ടു.
പി ടി എ പ്രസിഡന്റ് പ്രസിഡന്റ് എം പ്രശാന്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ വിനോദ് ആലന്തട്ട, കെ പി രവിന്ദ്രൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
പ്രധാനധ്യാപകൻ ശ്രീ പ്രമോദ്ആലപ്പടമ്പൻ സ്വാഗതവും ദീപ കെ വി
നന്ദിയും അറിയിച്ചു.








