മടിക്കൈ മേഖലയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കുക ജനാധിപത്യമഹിളാ അസോസിയേഷൻ മടിക്കൈ വില്ലേജ് സമ്മേളനം

മടിക്കൈ മേഖലയിലേക്ക്
കെഎസ്ആർടിസി ബസ് അനുവദിക്കുക
ജനാധിപത്യമഹിളാ അസോസിയേഷൻമടിക്കൈ വില്ലേജ് സമ്മേളനം


കാഞ്ഞങ്ങാട്:-യാത്രാക്ലേശം അനുഭവിക്കുന്ന മലയോരമേഖലയായ മടിക്കയുടെ വിവിധ പ്രദേശങ്ങളിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നും,അക്രമകാരികളായ തെരുവ് നായകളെ ഇല്ലാതാക്കുന്നതിന് നിയമനടപടികൾ സ്വീകരിക്കണമെന്നും,പാർലമെൻറ് സഭയിൽ സ്ത്രീകൾക്ക് 33% സംവരണം അനുവദിക്കണമെന്നും കാലിച്ചാം പൊതി നടന്ന അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ മടിക്കൈ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു.
സഖാവ് തമ്പായി നഗർ കാലിച്ചാം പെതി അഴീക്കോടൻ മന്ദിരത്തിൽ നടന്ന നീലേശ്വരം ഏരിയയുടെ കീഴിൽപ്രവർത്തിക്കുന്ന മടിക്കൈ വില്ലേജ് കമ്മിറ്റിയുടെ കീഴിലുള്ള 18 യൂണിറ്റുകളിൽ നിന്നായി 135 പ്രതിനിധികൾ പങ്കെടുത്തസമ്മേളനം അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് വി വി പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വില്ലേജ് വൈസ് പ്രസിഡണ്ട് വി വി സീമ അധ്യക്ഷത വഹിച്ചു.
ഏരിയ സെക്രട്ടറി കെ സുജാത,ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ ചന്ദ്രമതി, പി സാവിത്രി,ഏരിയ കമ്മിറ്റി അംഗങ്ങളായ എസ് പ്രീത, എ വി ശ്രീജ, പി പി ലത, സതി പാലയി, മേഖലാ പ്രസിഡണ്ട് പി സരോജിനി എന്നിവർ സംസാരിച്ചു.വില്ലേജ് സെക്രട്ടറി രമ പത്മരാഭൻ പ്രവർത്തന റിപ്പോർട്ടും, പി പത്മിനി രക്തസാക്ഷി പ്രമേയവും, എം വി ലൈല അനുശോചന പ്രമേയവും അവതരിപ്പിച്ചു.ചടങ്ങിൽ വെച്ച് നിരവധി പുരസ്കാരങ്ങൾ നേടിയ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ,ദേശീയ ഫുട്ബോൾ ടീമിലേക്ക് തെരഞ്ഞെടുത്ത മളവിക എന്നിവരെ ആദരിച്ചു.
സംഘാടകസമിതി ചെയർമാൻ ബി ബാലൻ സ്വാഗതം പറഞ്ഞു.

ഭാരവാഹികൾ പി സരോജിനി(പ്രസിഡണ്ട്)
എൻ. ബിന്ദു, കെ ഭാർഗതി(വൈസ് പ്രസിഡണ്ട്മാർ)
രമപത്മനാഭൻ(സെക്രട്ടറി)
ടി അനിത, സീമ കക്കാട്ട്(ജോയിൻ സെക്രട്ടറിമാർ)
കെ പ്രസന്ന(ട്രഷറർ)
പ്രത്യേകം തയ്യാറാക്കിയ വേദിയിൽ പതാക ഉയർത്തിയാണ് സമ്മേളനം ആരംഭിച്ചത്



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close