
ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും നടന്നു.
ലോഗോ പ്രകാശനവും
പോസ്റ്റർ പ്രകാശനവും നടന്നു.
പനയാൽ
കേരളീയ ക്ഷേത്ര വാദ്യകലാരംഗത്ത് വാദ്യകലാസപര്യയുടെ അൻപത് വർഷക്കാലം നിരവധി ക്ഷേത്രോത്സവങ്ങളിൽ ചെണ്ടയുടെ നാദത്തെ സംഗീത സാന്ദ്രമാക്കുന്ന തന്മമയത്വമാർന്ന അവതരണ ശൈലി കൊണ്ട് തായമ്പകയും മേളവും അവതരിപ്പിച്ച് ആസ്വാദക മനസ്സിൽ വാദ്യകലയുടെ കവിത രചിച്ച ഉത്തര മലബാറിലെ അനുഗ്രഹീത കലാകാരന്മാരായ കലാചാര്യ ശ്രീ പനയാല്‍ ചന്ദ്രശേഖരമാരാർക്കും ശ്രീപനയാല്‍ മോഹനമാരാർക്കും സുവർണ്ണ മുദ്ര നൽകി ആദരിക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനവും പോസ്റ്റർ പ്രകാശനവും പനയാൽ മഹാ ലിംഗേശ്വര ക്ഷേത്ര സന്നിധിയിൽ വച്ച് മലയാളം ,തെലുങ്ക്, കന്നട തമിഴ്ചലച്ചിത്ര രംഗത്തെ പ്രശസ്ത ഛായാഗ്രാഹകൻ ഉത്പ്പൽ വി നായനാർ പനയാൽ നിർവഹിച്ചു.
കലാ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുത്ത ചടങ്ങിന് സംഘാടക സമിതി ചെയർമാൻ അരവത്ത് ശിവരാമൻ മേസ്ത്രി അധ്യക്ഷനായി.പനയാൽ ക്ഷേത്രം മേൽശാന്തി നീലമന മധുസൂദനൻ നമ്പൂതിരി ഭദ്രദീപം തെളിയിച്ചു . പ്രശസ്ത സോപാന സംഗീത കലാകാരൻ ബിജുമാരാർ നെല്ലിത്തോട് സോപാനസംഗീതം അവതരിപ്പിച്ചു. പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുമാരൻ ചടങ്ങിൽ വിശിഷ്ടാതിഥിയായി പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീമതി: ഗീത അരവത്ത് , മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി: ഗൗരി, പനയാൽ ക്ഷേത്രം പ്രസിഡണ്ട് വി. ബാലകൃഷ്ണൻ നായർ ,
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അജയൻ പനയാൽ ,കേരള ക്ഷേത്ര വാദ്യകലാ അക്കാദമി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി വാദ്യരത്നം മടിക്കൈ ഉണ്ണികൃഷ്ണൻ , ക്ഷേത്രവാദ്യ കലാ അക്കാദമി സംസ്ഥാന ഉന്നതാധികാര സമിതി അംഗം ഡോക്ടർ രാജേഷ് കക്കാട്ട് , സംഘാടകസമിതി വർക്കിംഗ് ചെയർമാൻ സി വി സുരേഷ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സംഘാടകസമിതി കൺവീനർ മണികണ്ഠമാരാർ ഉപ്പിലിക്കൈ സ്വാഗതം പറഞ്ഞ ചടങ്ങിന് സംഘാടകസമിതി ട്രഷറർ ശരത് കുമാർ കുട്ടമത്ത് നന്ദി അറിയിച്ചു.