
കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശൂർ ജില്ലാ സമ്മേളനം 15-08-2025 വെള്ളിയാഴ്ച തൃശ്ശൂർ പൂങ്കുന്നം ശങ്കരംകുളങ്ങര ഭഗവതി ക്ഷേത്ര ഹാളിൽ നടന്നു
കേരള ക്ഷേത്ര വാദ്യകല അക്കാദമി തൃശൂർ ജില്ലാ സമ്മേളനം 15-08-2025 വെള്ളിയാഴ്ച തൃശ്ശൂർ പൂങ്കുന്നം ശങ്കരംകുളങ്ങര ഭഗവതി ക്ഷേത്ര ഹാളിൽ സംഘടിപ്പിച്ചു
. അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഇലത്താള പ്രമാണി ശ്രീ ചേലക്കര സൂര്യൻ അവർകളുടെ സ്മരണാർത്ഥം *ചേലക്കര സൂര്യൻ നഗർ* എന്ന് പേരു നൽകിയ വേദിയിൽ ചടങ്ങുകൾ രാവിലെ എട്ടരയോടെ ആരംഭിച്ചു. അക്കാദമി മുഖ്യ രക്ഷാധികാരി പത്മശ്രീ പെരുവനം കുട്ടൻ മാരാരുടെ നേതൃത്വത്തിൽ പതാക ഉയർത്തലിനു ശേഷം വാദ്യകലാകാരന്മാരുടെ അഷ്ടപദി , കേളി, കൊമ്പ് പറ്റ്, കുഴൽ പറ്റ് എന്നിവ വേദിയിൽ അരങ്ങേറി. തുടർന്നു നടന്ന പൊതുസമ്മേളനത്തിൽ ക്ഷേത്ര വാദ്യകല അക്കാദമി തൃശൂർ ജില്ലാ പ്രസിഡൻറ് *ജയശങ്കർ രാജഗോപാൽ* അധ്യക്ഷത വഹിച്ചു .ചടങ്ങിൽ ജില്ലാ സെക്രട്ടറി *കല്ലേറ്റുംകര ഹരിശങ്കർ* സ്വാഗതം അർപ്പിച്ച് സംസാരിച്ചു. അകാലത്തിൽ നമ്മെ വിട്ടു പിരിഞ്ഞ വാദ്യകലാകാരന്മാർക്ക് അനുശോചനം അർപ്പിച്ച് ഒരു നിമിഷം മൗന പ്രാർത്ഥന നടത്തി.
പ്രശസ്ത സിനിമ നിർമാതാവ് *ശശി അയ്യഞ്ചിറ* പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ *അന്തിക്കാട് പത്മനാഭൻ* മുഖ്യപ്രഭാഷണം നടത്തി. അതോടൊപ്പം വാദ്യ കലാകാരന്മാർക്കായി അക്കാദമി ആവിഷ്കരിച്ച ഹൃദയപൂർവ്വം പദ്ധതിയെ പറ്റിയും സംസാരിച്ചു. ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച വരുംവർഷത്തെ പ്രോഗ്രാം ഡയറിയുടെ വിതരണ ഉദ്ഘാടനം *പത്മശ്രീ പെരുവനം കുട്ടൻ മാരാർ പരക്കാട്ട് തങ്കപ്പൻ മാരാർക്ക് നൽകി നിർവഹിച്ചു. ചടങ്ങിൽ വിശിഷ്ട അതിഥികൾ ആയിരുന്ന കിഴക്കൂട്ട് അനിയൻ മാരാർ, പരക്കാട് തങ്കപ്പൻ മാരാർ , വെള്ളിത്തിരുത്തി ഉണ്ണി നായർ എന്നിവർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു. *വാദ്യപ്രതിഭ* *യുവ വാദ്യ പ്രതിഭ* പുരസ്കാരങ്ങളുടെ വിതരണ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി *കടമേരി ഉണ്ണികൃഷ്ണൻ* നിർവഹിച്ചു. ശേഷം ശ്രീമതി അശ്വതി ജിതിന് മെമ്പർഷിപ്പ് നൽകി കലാകാരികളെ സംഘടനയിലേക്ക് സ്വാഗതം ചെയ്തു.തുടർന്ന് 2024-25 വർഷത്തെ പ്രവർത്തന റിപ്പോർട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. വീരശൃംഗല ജേതാക്കളായ *പാഞ്ഞാൾ വേലുക്കുട്ടി, പുലാക്കോട് മാധവൻകുട്ടി* എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. *പെരുവനം സതീശൻ മാരാർ, പുൽപ്പള്ളി വാസു വാര്യർ, കീഴൂട്ട് നന്ദനൻ ,പാഞ്ഞാൾ വേലൂക്കുട്ടി, ചൊവ്വല്ലൂർ മോഹനൻ* എന്നിവർ ചടങ്ങിന് ആശംസകൾ അറിയിച്ചു..
തുടർന്ന് സംസ്ഥാന ജനറൽ സെക്രട്ടറി കടമേരി ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.
*ഭാരവാഹികൾ*
പ്രസിഡൻറ്- പാറമേക്കാവ് ജയശങ്കർ
വൈസ് പ്രസിഡൻറ്-കിള്ളിമംഗലം പ്രിയേഷ്, പെരുവനം ശ്രീശങ്കർ
സെക്രട്ടറി-കല്ലേറ്റുംകര ഹരിശങ്കർ
ജോ സെക്രട്ടറി-അന്തിക്കാട് ആകാശ്, മാരുതിപുരം അരുൺ
ട്രഷറർ-ഊരകം രാഗേഷ്
*കമ്മിറ്റി അംഗങ്ങൾ*
കോട്ടപ്പടി രാജേഷ്
കുഴൂർ ശിവ പ്രസാദ്
പട്ടിക്കാട് അജി
തിരുവല്ലാമല ഉണ്ണി
പൈങ്കുളം രതീഷ്
പെരുവനം കാർത്തിക്
കീനൂർ പ്രേംദാസ്
തിരുവഞ്ചിക്കുളം അർജുൻ
പുലാക്കോട് മാധവൻകുട്ടി
മധു വാരനാട്ട്
ശങ്കരപുരം പ്രകാശൻ
കല്ലേറ്റുംകര രോഹിത്
ചിറക്കൽ റോബിഷ്
ജിതിൻ കല്ലാറ്റ്
കലാമണ്ഡലം രതീഷ്
*ജില്ലാ രക്ഷാധികാരികൾ*
പരക്കാട്ട് തങ്കപ്പൻ മാരാർ
വെള്ളിത്തിരുത്തി ഉണ്ണി നായർ
മച്ചാട് ഉണ്ണി നായർ
കുഴൂർ സുധാകരൻ മാരാർ
ചൊവ്വല്ലൂർ മോഹനൻ
പാഞ്ഞാൾ വേലുക്കുട്ടി
കലാമണ്ഡലം കുട്ടി നാരായണൻ
ജില്ലാ ട്രഷറർ ഊരകം രാഗേഷ് നന്ദി അർപ്പിച്ച് സംസാരിച്ചു.. ഉച്ചഭക്ഷണത്തോടെ ജില്ലാ സമ്മേളനം പര്യവസാനിച്ചു…