
കേരള ഇലക്ട്രിക്കൽ ട്രേഡസ് അസോസിയേഷൻ (Keta) ജില്ലാ കമ്മിറ്റിയുടെ 3-ാം മത് വാർഷിക ജനറൽ ബോഡി യോഗം പെരിയ രാജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
ഗുണമേന്മയില്ലാത്ത വ്യാജ ഉൽപ്പന്നങ്ങൾ തടയുക കേരള ഇലക്ട്രിക്കൽ ട്രേഡസ് അസോസിയേഷൻ
കേരള ഇലക്ട്രിക്കൽ ട്രേഡസ് അസോസിയേഷൻ (Keta) ജില്ലാ കമ്മിറ്റിയുടെ 3-ാം മത് വാർഷിക ജനറൽ ബോഡി യോഗം പെരിയ രാജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.
അന്യ സംസ്ഥാനങ്ങളിൽ നിന്നും നികുതി വെട്ടിച്ച് വരുന്ന അനധികൃത ഉൽപ്പന്നങ്ങൾ ഇത് വ്യാപാരികളെയും, സർക്കാരിനെയും, സാമ്പത്തികമായി ബാധിക്കുന്നു. നിർമ്മാണ മേഖലയിലെ പ്രതിസന്ധി തുടർച്ചയായി വരുന്ന സമ്പാത്തിക മാന്ദ്യം മൂലം വ്യാപാര മേഖലയിലും വലിയ തിരിച്ചടികൾ ഉണ്ടാക്കുന്നത്, ജി.എസ്.ടി നികുതി സംബന്ധമായ സങ്കീർണ്ണതകൾ വ്യാപാരികൾക്ക് ഉണ്ടാകുന്ന ബുദ്ധി മുട്ടുകൾ, ഗുണമേന്മയില്ലാത്ത വ്യാജ ഉൽപ്പന്നങ്ങളുടെ വിൽപ്പന ഉപഭോക്താക്കളുടെ സുരക്ഷയെ തന്നെ ബാധിക്കുന്നു.
ബിൽ ട്രേഡിംഗിലൂടെ നടക്കുന്ന വ്യാപാരം ഇലക്ട്രിക്കൽ വ്യാപാര മേഖലയിലെ ചെറുകിട ഇലക്ട്രിക്കൾ വ്യാപാരികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ജി.എസ്.ടി വകുപ്പ് ഇടപ്പെടണമെന്ന് സർക്കാറിനോട് യോഗം ആവശ്യപ്പെട്ടു.
പരിപാടി സംസ്ഥാന പ്രസിഡണ്ട് കെ.സി. തോമസ്സ് ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡണ്ട് സി.എച്ച് സിദ്ദീഖ് മിഹരാജ് അധ്യക്ഷനായി, ജില്ലാ സെക്രട്ടറി രാജീവൻ പള്ളിപ്പുറം, കെ.ജി.പ്രേം കുമാർ (ട്രഷറർ), സംസ്ഥാന സെക്രട്ടറി ടി. ആർ.സന്തോഷ്, എന്നിവർ സംസാരിച്ചു. സുരേഷ് പനത്തടി സ്വാഗതവും, ഷാജി അടുക്കം നന്ദിയും
പറഞ്ഞു.
പുതിയ ഭാരവാഹികളായി
സി.എച്ച്.സിദ്ദീവ് മിഹരാജ് പ്രസിഡണ്ടും, യദുകുമാർ കാർത്തികയൻ പെരിയ വൈസ് പ്രസിഡണ്ടും, രാജീവൻ പള്ളിപ്പുറം സെക്രട്ടറിയും, സുരേഷ് പനത്തടി ജോ. സെക്രട്ടറിയും, കെ.ജി. പ്രേംകുമാർ ട്രഷറായും തിരഞ്ഞെടുത്തു.
കേരള ഇലക്ട്രിക്കൽ ട്രേഡസ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം സംസ്ഥാന പ്രസിഡണ്ട് കെ.സി. തോമസ്സ് ഉദ്ഘാടനം ചെയ്യുന്നു