
വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം സംഘാടക സമിതി രൂപീകരിച്ചു.
വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം സംഘാടക സമിതി രൂപീകരിച്ചു.
ബേളൂർ:കുട്ടികളിലെ സർഗാത്മകത വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാലയങ്ങളിൽ പ്രവർത്തിക്കുന്ന വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഹോസ്ദുർഗ് ഉപജില്ലാതല സർഗോത്സവം പരിപാടി ഒക്ടോബർ നാലിന് ഗവൺമെൻറ് യുപി സ്കൂളിൽ നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. കോടോം ബേളൂർ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി എൻ എസ് ജയശ്രീ രൂപീകരണയോഗം ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം ഉപജില്ല കോഡിനേറ്റർ ഡോക്ടർ ദീപക് പദ്ധതി വിശദീകരിച്ചു. ഹോസ്ദുർഗ് എ ഇ ഓ ശ്രീ. സുരേന്ദ്രൻ മാസ്റ്റർ, മുൻ ഹെഡ്മാസ്റ്റർ ശ്രീ.പി. ഗോപി , ഇ.എൻ മോഹൻകുമാർ ,പ്രതീക്ഷ യു.എ.ഇ. കമ്മറ്റിക്കു വേണ്ടി സുനിൽകുമാർ കെ.എം , മോഹനൻ.സി, പ്രശാന്ത് മാസ്റ്റർ, ഹരീഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. വിവിധ സബ് കമ്മറ്റികൾ രൂപീകരിച്ചു.പ്രതീക്ഷ യുഎഇ കമ്മിറ്റി സ്കൂളിന് നൽകുന്ന സൗണ്ട് സിസ്റ്റം സ്ഥാപിക്കാൻ ഉള്ള സംഭാവന ചടങ്ങിൽ വച്ച് ഭാരവാഹികളിൽ നിന്നും പി ടി എ പ്രസിഡണ്ട്, ഹെഡ്മാസ്റ്റർ, എ. ഇ. ഒ. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.സ്കൂൾ ഹെഡ്മാസ്റ്റർ എം. രമേശൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പിടിഎ പ്രസിഡണ്ട് ശ്രീ. പ്രതീഷ് അധ്യക്ഷനായി സീനിയർ അസിസ്റ്റന്റ് സജിന കെവി നന്ദി രേഖപ്പെടുത്തി.