
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രകടനവും, യോഗവും കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ശോഭ ഉദ്ഘാടനം ചെയ്തു .
ജീവനക്കാരുടെയും അദ്ധ്യാപരുടെയും സെക്രട്ടറിയേറ്റ് മാർച്ച് – 2025 Oct 17 – അഭിവാദ്യ പ്രകടനം
പന്ത്രണ്ടാം ശമ്പള പരിഷ്ക്കരണ നടപടികൾ ഉടൻ ആരംഭിക്കുക

ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക
പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക
പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കുക
കേരളത്തെ തകർക്കുന്ന കേന്ദ്ര നടപടികൾ അവസാനിപ്പിക്കുക
വിദ്യാഭ്യാസ സർവീസ് മേഖലകൾ സംരക്ഷിക്കുക
എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് നേതൃത്വത്തിൽ നടന്ന സെക്രട്ടറിയറ്റ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ പ്രകടനം നടന്നു. തുടർന്ന് നടന്ന യോഗം കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ശോഭ ഉദ്ഘാടനം ചെയ്തു.

എം ജിതേഷ് അദ്ധ്യക്ഷനായി. ടി പ്രകാശൻ, മധുകരിമ്പിൽ, പി കെ വിനോദ് , പി പി അമ്പിളി, രാജീവൻ ഉദിനൂർ, എന്നിവർ സംസാരിച്ചു. പി ശ്രീകല സ്വാഗതവും അനീഷ് പി വി നന്ദിയും പറഞ്ഞു

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ് നേതൃത്വത്തിൽ കാഞ്ഞങ്ങാട് മിനി സിവിൽ സ്റ്റേഷനു മുമ്പിൽ നടന്ന പ്രകടനവും, യോഗവും കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം വി ശോഭ ഉദ്ഘാടനം ചെയ്യുന്നു
.




