കടയ്ക്കോട് വിശ്വംഭരൻ സ്മാരക സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്

കടയ്ക്കോട് വിശ്വംഭരൻ സ്മാരക സാഹിത്യ പുരസ്കാരം മാധവൻ പുറച്ചേരിക്ക്

എഴുകോൺ : കാഥിക ശ്രേഷ്ഠനും ഭാഷാ പണ്ഡിതനും പുരോഗമന ചിന്തകനുമായിരുന്ന പ്രൊഫ. കടയ്ക്കോട് വിശ്വംഭരന്റെ സ്മരണാർത്ഥം , കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയഈ വർഷത്തെ സാഹിത്യ പുരസ്കാരം കവി മാധവൻ പുറച്ചേരിക്കാണ്. പുറച്ചേരിയുടെ ‘ഉച്ചിര’ എന്ന കാവ്യസമാഹാരമാണ് അവാർഡിനർഹമായത്. പതിനായിരം രൂപയും ഫലകവും പ്രശസ്തിപത്രവുമാണ് അവാർഡ്.

ചരിത്ര പാഠങ്ങളും, പ്രകൃതിയുടെ സൗന്ദര്യവും സാമൂഹ്യ ജീവിതത്തിൻ്റെ സങ്കീർണ്ണതകളും വികാരങ്ങളും പ്രകടമാക്കുന്നവയാണ് പുരസ്കാരം നേടിയ മാധവൻ പുറച്ചേരിയുടെ കവിതകൾ.

പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ചെയർമാനായ ജൂറിയാണ് സാഹിത്യ പുരസ്കാരം നിർണ്ണയിച്ചത്. ഡോ. സി. ഉണ്ണികൃഷ്ണൻ, അഡ്വ. സുരേന്ദ്രൻ കടയ്ക്കോട് എന്നിവർ അംഗങ്ങളായിരുന്നു.

23 -ന് വൈകിട്ട് ആറിന് എഴുകോൺ സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ ചടങ്ങിൽ മന്ത്രി കെ.എൻ. ബാലഗോപാൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ഉച്ചയ്ക്ക് രണ്ടിന് കാഥിക സംഗമവും തുടർന്ന് യുവ കാഥികരുടെ കഥാ പ്രസംഗങ്ങളും നടക്കും. രാജീവ്കുമാർ നരിക്കൽ, സി.എൻ.സ്നേഹലത, എന്നിവർ കഥാ പ്രസംഗങ്ങൾ അവതരിപ്പിക്കും.
രാവിലെ എട്ടിന് സ്മൃതി മണ്ഡപത്തിൽ പി.എ.എബ്രഹാം പതാക ഉയർത്തും.
അനുസ്മരണ യോഗത്തിൽ വിവിധ മേഖലകളിൽ പ്രതിഭകളായവരെ മന്ത്രി ആദരിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ എഴുകോൺ സന്തോഷും സെക്രട്ടറി വി. സന്ദീപും പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close