
സൃഷ്ടിയുടെ ചിറകുകൾ വിരിച്ച് ‘പൂവാകുറുന്നൽ’ കഥാശില്പശാല സമാപിച്ചു
സൃഷ്ടിയുടെ ചിറകുകൾ വിരിച്ച് ‘പൂവാകുറുന്നൽ’ കഥാശില്പശാല സമാപിച്ചു


പടന്നക്കാട്: കാഞ്ഞങ്ങാട് നെഹ്‌റു ആർട്‌സ് ആൻഡ് സയൻസ് കോളേജ് സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ കോട്ടഞ്ചേരിയിലെ വനവിദ്യാലയത്തിൽ സംഘടിപ്പിച്ച ‘പൂവാകുറുന്നൽ’ ദ്വിദിന കഥാശില്പശാല സമാപിച്ചു.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ‘കഥയും കഥവായനയും’ എന്ന കോഴ്‌സിന്റെ ഭാഗമായി സംഘടിപ്പിച്ച ഈ ശില്പശാലയ്ക്ക് പ്രശസ്ത എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് കഥയെഴുത്തിന്റെ രസതന്ത്രം എന്ന വിഷയത്തിൽ അദ്ദേഹം സംസാരിച്ചു.
കഥയുടെ ശില്പശാസ്ത്രം എന്ന സെഷനിൽ ചെറുകഥാകൃത്ത് അർജുൻ കെ വിയും ജിതിൻ നാരായണൻയും സംസാരിച്ചു. കഥയുടെ രംഗവിഷ്കരണം എന്ന സെഷനിൽ പത്തനാഭൻ ബ്ലാത്തൂർ സംസാരിച്ചു.
ശനിയാഴ്ച നടന്ന കഥയെഴുത്തിന്റെ അൻപത് വർഷങ്ങൾ : ജീവിത പ്രശ്നങ്ങൾ മുതൽ ഉതിരം വരെ എന്ന സെഷനിൽ ജിതിൻ പിവി, അപർണ പി, അഞ്ജലി ശ്രീനിവാസ്, ദീപ പി, അമൽ ഗ്രീഷ്മ എന്നിവർ തങ്ങളുടെ വായനാനുഭവങ്ങൾ പങ്കുവെച്ചു.
കെ.വി. മണികണ്ഠദാസ് ആദ്യകാല കഥകളുടെ ഭാവുകത്വത്തെ മുൻനിർത്തി സംസാരിച്ചു. രാഷ്ട്രീയകഥയും കഥയുടെ രാഷ്ട്രീയവും എന്ന വിഷയത്തിൽ റഫീഖ് ഇബ്രാഹിം സംസാരിച്ചു. കഥയുടെ രചനാശൈലിയെയും ആഴത്തിൽ മനസ്സിലാക്കാനും ഒപ്പം കഥകൾ കേവലം ഫിക്ഷനല്ലെന്നും അത് അങ്ങേയറ്റത്തെ യാഥാർത്ഥ്യമാണെന്നും വായന വെറും വിനോദമല്ലെന്നും അതിന് നവീകരണ സാധ്യതയുണ്ടെന്ന് മനസ്സിലാക്കാനുമുള്ള
അവസരമായി ശില്പശാല മാറി.



