
മത നിരപേക്ഷ ജനാധിപത്യ ഇന്ത്യയും വികസിത വൈജ്ഞാനിക നവ കേരളവും സൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരണമെന്ന ആഹ്വാനവുമായി കെ എസ് ടി എ ചെറുവത്തൂർ സബ്ജില്ലാ സമ്മേളനം സമാപിച്ചു.
*കെ എസ് ടി എ സബ്ജില്ലാ സമ്മേളനം*

മത നിരപേക്ഷ ജനാധിപത്യ ഇന്ത്യയും വികസിത വൈജ്ഞാനിക നവ കേരളവും സൃഷ്ടിക്കാനുള്ള പോരാട്ടങ്ങൾക്ക് കരുത്ത് പകരണമെന്ന ആഹ്വാനവുമായി കെ എസ് ടി എ ചെറുവത്തൂർ സബ്ജില്ലാ സമ്മേളനം സമാപിച്ചു.

തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ജി വി എച്ച് എസ് സ്കൂളിൽ നടന്ന സമ്മേളനം കെ എസ് ടി എ സംസ്ഥാന സെക്രട്ടറി കെ രാഘവൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി കെ ബാലാമണി സംഘടനാ റിപ്പോർട്ടും സബ്ജില്ലാ സെക്രട്ടറി പി രാഗേഷ് പ്രവർത്തനറിപ്പോർട്ടും ട്രഷറർ എം ദേവദാസ് കണക്കും അവതരിപ്പിച്ചു. സംഘടനയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ ഹരിദാസ്, ജില്ലാ ജോയിന്റ് സെക്രട്ടറി എം സുനിൽ കുമാർ, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ എ വി അനിത, വി എസ് ബിജുരാജ്, കെ എം ഈശ്വരൻ, പി പ്രഭാവതി, എൻ കെ ജയദീപ്,ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ പി വി ഉണ്ണികൃഷ്ണൻ, കെ വി സത്യൻ, പി കെ മുരളീകൃഷ്ണൻ, കെ ശ്രീജ, എന്നിവർ സംസാരിച്ചു. ടി എ ജ്യോതിലക്ഷ്മി രക്ത സാക്ഷി പ്രമേവും, പി സനീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ടി വി മധുകുമാർ അധ്യക്ഷനായി. സംഘാടക സമിതി ചെയർപേഴ്സൺ ടി പി ഉഷ സ്വാഗതവും കൺവീനർ വി കെ രാജേഷ് നന്ദിയും പറഞ്ഞു.





