
ക്വാണ്ടം സയൻസ് : ജില്ലാ തല ക്വിസ് മത്സരത്തിൽ ചട്ടഞ്ചാൽ ഹയർസെക്കൻഡറിയും ചീമേനി ഹയർ സെക്കണ്ടറി സ്കൂളും ജേതാക്കളായി.
ക്വാണ്ടം സയൻസ് : ജില്ലാ തല ക്വിസ് മത്സരത്തിൽ ചട്ടഞ്ചാൽ ഹയർസെക്കൻഡറിയും ചീമേനി ഹയർ സെക്കണ്ടറി സ്കൂളും ജേതാക്കളായി.
കാഞ്ഞങ്ങാട് : ജനുവരി 4 മുതൽ 9 വരെ നെഹ്റു ആർട്സ് ആൻ്റ് സയൻസ് കോളേജിൽ നടക്കുന്ന ക്വാണ്ടം സയൻസ് എക്സിബിഷൻ്റെ ഭാഗമായി ഹൈസ്കൂൾ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്ക് നടത്തിയ ജില്ലാ തല സയൻസ് ക്വിസ് മത്സരത്തിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗത്തിൽ യഥാക്രമം ചട്ടഞ്ചാൽ ഹയർസെക്കൻഡറിയും ചീമേനി ഹയർ സെക്കണ്ടറി സ്കൂളും ജേതാക്കളായി.
രണ്ടു കുട്ടികൾ വീതമുള്ള ടീം ആയിട്ടാണ് മത്സരം സംഘടിപ്പിച്ചത്.
ഹൈസ്കൂൾ വിഭാഗത്തിൽ ദേവദർശൻ ബി ,ദേവനന്ദ് മണികണ്ഠൻ ടീം ( ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂൾ) ഹയർസെക്കൻഡറി വിഭാഗത്തിൽ ശിവദ എസ് പ്രജിത്ത്, ശിവാഞ്ജന കെ ടീം ( ചീമേനി ഗവ.ഹയർസെക്കൻഡറി സ്കൂൾ )ഒന്നാം സ്ഥാനം നേടി.
ജീവി എച്ച്എസ്എസ് അമ്പലത്തറയിലെ അഭിരാജ് , ലിയോ ദിവസ് ടീം,എടനീർ സ്വാമിജി ഹയർ സെക്കൻഡറി സ്കൂളിലെ അഥിരഥ് ഹരി, ‘നന്ദഗോപാൽ സി.എന്നിവർ യഥാക്രമം ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി.
ഹയർ സെക്കൻഡറി ഭാഗത്തിൽ പയ്യന്നൂർ കോളേജിലെ ഫിസിക്സ് ഡിപ്പാർട്ട്മെൻറ് അസോസിയേറ്റ് പ്രൊഫ. ഡോ.വിനോദ് കുമാർ ക്വിസ് നയിച്ചു.
ഹൈസ്കൂൾ വിഭാഗത്തിൽ പിലാത്തറ വിറാസ് കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റൻറ് പ്രഫ. ആനന്ദ് പ്രഭാകർ ക്വിസ് മാസ്റ്ററായി. നെഹ്റു കോളേജിൽ
പ്രിൻസിപ്പാൾ ഡോ.ടി ദിനേശ് ഉദ്ഘാടനം ചെയ്തു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കേന്ദ്ര നിർവാഹ സമിതി അംഗം എ എം ബാലകൃഷ്ണൻ അധ്യക്ഷനായി.ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡണ്ട് ബാലകൃഷ്ണൻ കൈരളി, നെഹ്റു കോളേജ് ഫിസിക്സ് ഡിപ്പാർട്ട്മെൻറ് മേധാവി ഡോ. കെ.ശാലിനി കെ,ദിനേശ് തെക്കുമ്പാട് എന്നിവർ പ്രസംഗിച്ചു.നെഹ്റു കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ഡോ. എ. മോഹനൻ സ്വാഗതവും ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ സെക്രട്ടറി പി പി രാജൻ നന്ദിയും പറഞ്ഞു.വിജയികൾക്ക് ജനുവരി നാലിന് നടക്കുന്ന കോണ്ടം സയൻസ് എക്സിബിഷൻ ഉദ്ഘാടന ചടങ്ങിൽ വെച്ച് സമ്മാനങ്ങൾ വിതരണം ചെയ്യും.




