
വിഞ്ജാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വർഷത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം ശ്രീ നാരായണ ഗുരു സ്മാരക വായനശാല & ഗ്രന്ഥാലയം അച്ചാംതുരുത്തി റിപ്പബ്ലിക്ക് ദിന സദസ്സ് സംഘടിപ്പിച്ചു.
റിപ്പബ്ലിക് ദിന സദസ്സ് : വിഞ്ജാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ എന്ന സന്ദേശവുമായി ഇന്ത്യൻ റിപ്പബ്ലിക്കിന്റെ 75ാം വർഷത്തിൽ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ആഹ്വാന പ്രകാരം
ശ്രീ നാരായണ ഗുരു സ്മാരക വായനശാല & ഗ്രന്ഥാലയം അച്ചാംതുരുത്തി റിപ്പബ്ലിക്ക് ദിന സദസ്സ് സംഘടിപ്പിച്ചു.

ജനുവരി 26 മുതൽ ഫെബ്രുവരി 25 വരെ ഒരു മാസക്കാലത്തേക്ക് നടത്തുന്ന പരിപാടികളുടെ ഗ്രന്ഥശാല തല ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ: പി പ്രഭാകരൻ നിർവ്വഹിച്ചു. ചടങ്ങിൽ ജില്ലാ ലൈബ്രറി കൗൺസിലിന്റെ 2025 – 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ലാപ് ടോപ്പ് ജില്ലാ സെക്രടറിയിൽ നിന്നും വായനശാല പ്രസിഡണ്ട് ശ്രീ കെ വി കൃഷ്ണൻ സെക്രട്ടറി ശ്രീ പി വി നിഷാന്ത് എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. ഒരു മാസം നീണ്ടു നിൽക്കുന്ന ആലോഷ പരിപാടിയിൽ അക്ഷരകരോൾ, വിവിധ മത്സരങ്ങൾ , പ്രദർശനങ്ങൾ . വിഞ്‌ജാന സദസ്സുകൾ എന്നിവ സംഘടിപ്പിക്കും. ആശംസകളർപ്പിച്ച് പൂരമാല പൂരക്കളി സമിതി സെക്രട്ടറി ജിതേഷ് മാസ്റ്റർ , ടി.വി ശ്രീജിത്ത്, എ വി വിനോദ് കുമാർ , സഞ്ജീവൻ കെ , ഷീബ. എം എന്നിവർ സംസാരിച്ചു . ലൈബ്രേറിയൻ ശ്രീജ കെ.പി ചടങ്ങിന് നന്ദി പറഞ്ഞു.






