
സ്ക്കൂളിന് ഒരു സൈക്കിൾ ഷെഡ് നിർമ്മിച്ച് നൽകാൻ 83 ബേച്ച് .
സ്ക്കൂളിന് ഒരു സൈക്കിൾ ഷെഡ് നിർമ്മിച്ച് നൽകാൻ 83 ബേച്ച് .

പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം നടന്നു.
കേളപ്പജി മെമ്മോറിയൽ ഹൈസ്കൂൾ, കൊടക്കാട് വെച്ച് 1983 ൽ SSLC പഠിച്ച സഹപാഠികൾ നീണ്ട
നാൽപ്പത്തിരണ്ട് വർഷങ്ങൾക്ക് ശേഷം സ്കൂൾ അങ്കണത്തിൽ കുടുംബ സമേതം ഒത്തു ചേർന്നു.
സ്മൃതി 83 കുടുംബ സംഗമ സെക്രട്ടറി സായി മുരളി ചീമേനി സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രഭാകരൻ കുഞ്ഞിപ്പാറ അധ്യക്ഷനായിരുന്നു,
തമ്പാൻ. പി. വി അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുൻ അധ്യാപകനും റിട്ടയേർഡ് പ്രിൻസിപ്പളും ആയ ശംഭു മാസ്റ്റർ സംഗമം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.
കുടുംബ സംഗമത്തിൽ പങ്കെടുക്കുന്നതിന് വേണ്ടി മാത്രം അബുദാബി, ബോംബെ, തിരുവനന്തപുരം, തൃശൂർ എന്നിവിടങ്ങളിൽ നിന്ന് സഹപാഠികൾ എത്തിച്ചേർന്നു.

സംഗമത്തിൽ 1983 കാലയളവിൽ പഠിപ്പിച്ച അധ്യാപിക – അധ്യാപകരെയും, അന്നത്തെ അധ്യാപകർ അല്ലാത്ത ജീവനക്കാരെയും ഷാൾ അണിയിച്ചും, മെമെന്റോ നൽകിയും കുട്ടികൾ ആദരിച്ചു.
സ്കൂളിൽ ഒര് സൈക്കിൾ ഷെഡ് നിർമ്മിക്കുന്നതിന് ആവശ്യമായ തുക പൂർവ്വ വിദ്യാർത്ഥികളിൽ നിന്നും പ്രധാനധ്യാപിക ശ്രീമതി. കഞ്ചന ടീച്ചറും , PTA പ്രസിഡന്റ്. ശ്രീ. പ്രദീപനും ചേർന്ന് എറ്റു വാങ്ങി.
ട്രഷറർ ശ്രീമതി. ഉഷ നന്ദി പ്രകാശിപ്പിച്ചു.
ഉച്ച ഭക്ഷണത്തിന് ശേഷം പ്രോഗ്രാം കോർഡിനേറ്റർ ശ്രീ. മധുസൂദനൻ, ശ്രീ. സുധാകരൻ ബോംബെ, രാമാദേവി , ബാലകൃഷ്ണൻ, വസന്ത, ഗീത എന്നിവരുടെ നേതൃത്വത്തിൽ വിവിധ കലാ പരിപാടികൾ അരങ്ങേറി.





