
യുവനേതാവിൻ്റെ വര ശ്രദ്ധേയമായി
ലോകഡൗൺ കാലത്ത് ചിത്രവരയിൽ യുവ നേതാവ് ശ്രദ്ധേയനായി
സംഘടന പ്രവർത്തനത്തിൻ്റ തിരക്കിനിടയിലും സ്വന്തം സർഗ്ഗാത്മകത നാടിന് സമർപ്പിക്കുകയാണ് DYFI ജില്ലാ പ്രസിഡണ്ട് പി.കെ നിഷാന്ത്
എൻ്റെ ലോക്ഡൗൺ വര…
(Modern painting in Acrylic)
ഇന്ത്യയിൽ നവോത്ഥാനത്തിൻ്റെ തിരിക്ക് തീപിടിക്കും മുൻപുള്ള ബംഗാളിൻ്റെ നാട്ടുനടവഴികൾക്ക് ഒരു പാട് ബാവുൾ ഗായകരുടെ കഥ പറയാനുണ്ടാകും…
നിരാശ തളം കെട്ടിയ ലോകത്തിൻ്റെ ഊടു വഴികളിലൂടെ വലിച്ചു കെട്ടിയ ഒറ്റക്കമ്പി വീണയുമീട്ടി പ്രതീക്ഷയുടെ ഗാന മുതിർത്ത് അവധൂതരെ പോലെ കടന്നു പോയ ബാവുലുകളുടെ കഥ. സ്വന്തം ജീവിതം പ്രകാശഭരിതമല്ലെങ്കിലും നിരാശയുടെ സ്വരയിടർച്ചയില്ലാതെ അവർ സമൂഹത്തിനായി പാടിക്കൊണ്ടിരുന്നു… നിരവധി പ്രതിഭകൾ ആ ഗാനത്തിനൊപ്പം അലിഞ്ഞു ചേർന്നു…
അവരുടെ കഥകളിലും കവിതകളിലും കലാസൃഷ്ടികളിലുമെല്ലായി നിരവധി തവണ അടയാളപ്പെട്ടെങ്കിലും…
അതിൻ്റെ ഗുണങ്ങളൊന്നും ബാവുലുകളുടെ ജീവിത പരിസരങ്ങളെ തൊട്ടതേയില്ല…
എങ്കിലും, നിരാശ തെല്ലുമില്ലാതെ.. ജഡ കെട്ടിയ മുടിയുമായി മുഷിഞ്ഞ വസ്ത്രങ്ങളുമണിഞ്ഞ്,
സമൂഹത്തിനായി ആത്മസമർപ്പണം ചെയ്ത്, പ്രണയത്തിനും ജീവിതത്തിനും മുൻപിൽ ഉപാധികളില്ലാതെ….. അവർ പാടികൊണ്ടിരുന്നു…
മനുഷ്യൻ ജീവിതത്തിൽ പുലർത്തിപ്പോരുന്ന നിരർത്ഥകമായ ശീലങ്ങളെ തിരിച്ചറിയുകയും മാനവീകതയെ മുൻനിർത്തിയല്ലാതെ മനുഷ്യന് നിലനില്പില്ലെന്ന് പ്രഖ്യാപികുകയും ചെയ്തയാളാണ് ബുദ്ധൻ. അഹിംസയും ശാന്തിയും ധർമ്മവുമെല്ലം കൂടിച്ചേർന്ന ബുദ്ധൻ്റ ശീലങ്ങിലേക്ക് ആളുകൾ സംഘം ചേർന്നു തുടങ്ങിയപ്പോഴാണ്… നാളിതുവരെ തങ്ങൾ പുലർത്തി വരുന്ന വിശ്വാസപരമായ ശീലങ്ങളിലും മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്ന് ചിലർക്കെങ്കിലും തോന്നി തുടങ്ങിയത്…
ഒമ്പതാം നൂറ്റാണ്ടോട് കൂടിയവണം ഒരു പക്ഷെ ലോകത്താദ്യമായി ലോക് ഡൗൺ😊 പ്രഖ്യാപിക്കപ്പെട്ടത്….. ഇതോട് കൂടി ബുദ്ധ ദർശനങ്ങളോടൊപ്പം സംഘം ചേരുന്നതിൽ വലിയ കുറവുണ്ടാവുകയും രാജ്യത്ത് ചാതുർവർണ്യത്തിൻ്റെ വേരുകൾക്കിടയിൽ ബുദ്ധൻ കുടുങ്ങിക്കിടക്കുകയും ചെയ്തു.