ഓൺലൈൻ കൈതാങ്ങ്

ഓൺലൈൻ കൈത്താങ്ങുമായി ബി.ആർ സി ചെറുവത്തൂർ
ലോക് ഡൗണിനെ തുടർന്ന് നിരവധി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ BRC ചെറുവത്തൂരിൻ്റ ആഭിമുഖ്യത്തിൽ ഓൺലൈൻ കൈതാങ്ങ് ആരംഭിക്കുന്നു .
BRC നടപ്പിലാക്കിയ മാസക് / ഹാൻഡ് വാഷ് നിർമാണം, 2 സർഗോത്സവം (BRC തലം) 3. സർഗവസന്തം – (സംസ്ഥാന തലം) 4. മെയ്ക്കിംഗ് ദ മാസ്ക് (അധ്യാപക-രക്ഷാകർതൃ മാസ്ക് നിർമാണ പരിപാടി.) ഇവയ്ക്ക് ശേഷമാണ് ഓൺലൈൻ കൈത്താങ്ങ് -ഡിജിറ്റൽ വർക് ഷീറ്റ് നിർമ്മാണം.

വിക്ടേഴ്സ് ചാനൽ വഴി’ഫസ്റ്റ് ബെൽ ‘ എന്ന പേരിൽ ഓൺലൈൻ ക്ലാസ്സുകൾ നടന്നുവരികയാണല്ലോ. ഓരോ ദിവസവും നടന്നു വരുന്ന ക്ലാസുകളിലെ വർക്ക്ഷീറ്റുകളെ സംബന്ധിച്ച് കൂടുതൽ ധാരണയില്ലെന്നാണ് ക്ലാസ്സുകൾ വീക്ഷിക്കാൻ സാധിക്കാത്ത പല രക്ഷിതാക്കളുടെയും സങ്കടം. *കൂടുതൽ ആകർഷകമായതും ഐകരൂപ്യമുള്ളതുമായ ഡിജിറ്റൽ വർക്ക് ഷീറ്റുകൾ ലഭ്യമാക്കണമെന്നാണ് അധ്യാപകരുടെയും ആവശ്യം.* അക്കാദമിക രംഗത്ത് എന്നും ഒരു മുഴം മുമ്പേ പ്രവർത്തനങ്ങൾ നടത്തുന്ന ചെറുവത്തൂർ ബി ആർ സി പരിധിയിലെ അധ്യാപക സമൂഹം ബി ആർ സി യുടെ അഭ്യർത്ഥനയിൽ ആ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ്.ബി ആർ സി യിലേക്ക് വിളിച്ചു വരുത്താതെ ഓൺലൈനിൽ തന്നെ 5 വീതം അധ്യാപകരടങ്ങുന്ന ഗ്രൂപ്പുകൾ എൽ പി യിൽ ക്ലാസ്സടിസ്ഥാനത്തിലും യുപിയിൽ വിഷയാടിസ്ഥാനത്തിലും രൂപീകരിച്ച്, ഗ്രൂപ്പംഗങ്ങൾ പരസ്പരം ചർച്ച ചെയ്താണ് മെറ്റീരിയലുകൾക്ക് രൂപം കൊടുക്കുന്നത്.ബി ആർ സി സ്റ്റാഫംഗങ്ങളുടെ ശക്തമായ പിന്തുണയും ഈ ഗ്രൂപ്പുകൾക്കുണ്ട്. *ഓരോ ദിവസവും ഓൺലൈൻ ക്ലാസ്സ് കഴിഞ്ഞ് എത്രയും പെട്ടെന്നു തന്നെ വർക്ക് ഷീറ്റുകൾ അധ്യാപക ഗ്രൂപ്പുകളിലേക്കും അധ്യാപകർ മുഖേന വിദ്യാലയത്തിലെ ക്ലാസ് ഗ്രൂപ്പുകളിലേക്കും ഷെയർ ചെയ്യാനാണ് ഉദ്ദേശിക്കുന്നത്.* ഇതിൻ്റെ ഔപചാരിക പ്രകാശനചടങ്ങ് എസ്.എസ്. കെ. കാസർഗോഡ് ബഹു. ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ ശ്രീ. പി. രവീന്ദ്രൻ 22 തിങ്കളാഴ്ച രാവിലെ 9:30 ന് നിർവ്വഹിക്കുന്നു.
എന്ന്
വി എസ് ബിജുരാജ്,

ബിപിസി
ബിആർസി ചെറുവത്തൂർ

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close