
ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് ടി.വി. സെറ്റ് നൽകി കാഞ്ഞങ്ങാട് റോട്ടറി ക്ലബ്ബ്
മതിയായ സൗകര്യമില്ലാതെ ഓൺലൈൻ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് ടി.വി.സെറ്റ് നൽകി കാഞ്ഞങ്ങാട് റോട്ടറി.
സഹായമെത്തിച്ചത് ബളാൽ കല്ലംചിറ കമലപ്ളാവിൽ
ഓൺലൈൻ സൗകര്യമില്ലാതെ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് കാഞ്ഞങ്ങാട് റോട്ടറി കൈത്താങ്ങായി.
കല്ലംചിറ കമലപ്ലാവിലെ മൂന്നു വിദ്യാർഥിനികളുടെ ഓൺലൈൻ പഠനമാണ് വീട്ടിൽ ടി.വി ഇല്ലാത്തതിനാൽ മുടങ്ങിയത്. ഇത് ശ്രദ്ധയിൽ പെട്ട കാഞ്ഞങ്ങാട് ലീഗൽ സർവീസസ് കമ്മിറ്റി കാഞ്ഞങ്ങാട് റോട്ടറിയുമായി ബന്ധപ്പെട്ട് ടി.വി എത്തിക്കുക യായിരുന്നു. ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും സബ് ജഡ്ജുമായ കെ.വിദ്യാധരൻ ടി.വി കൈമാറി. നിയുക്ത റോട്ടറി പ്രസിഡന്റ് ബി.ഗിരീഷ് നായക്, അസി. ഗവർണർ ബി.മുകുന്ദ് പ്രഭു, അഡ്വ. എ.രാധാകൃഷ്ണൻ, ജയേഷ് ജനാർദനൻ, എം.വിനോദ്, എച്ച്.വി.ദയാനന്ദ എന്നിവർ സംബന്ധിച്ചു.
ഓൺലൈൻ പഠനസൗകര്യമില്ലാത്ത ബേഡഡ്ക പെരളം പട്ടികവർഗ കോളനിയിലാണ് ടി.വിയും ഉപഗ്രഹചാനൽ സൗകര്യവും കാഞ്ഞങ്ങാട് റോട്ടറി പ്രവർത്തകർ ഒരുക്കിയത്. ഓൺലൈൻ സൗകര്യമില്ലാത്തതിനാൽ കോളനിയിലെ വിദ്യാർഥികളുടെ പഠനം മുടങ്ങിയിരുന്നു. കോളനിയിലെ ഊരുപഠനമുറി ചെയർമാൻ ഒ.കെ.പ്രഭാകരൻ ഇത് കാഞ്ഞങ്ങാട് റോട്ടറിയുടെ ശ്രദ്ധയിൽ പെടുത്തി. വിദ്യാഭ്യാസപ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്ന റോട്ടറി ഈ ആവശ്യം ഏറ്റെടുത്തു. പെരളത്തെ സാമൂഹികകേന്ദ്രത്തിലാണ് ടി.വിയും ഉപഗ്രഹചാനൽ സൗകര്യവും സ്ഥാപിച്ചത്. പ്രദേശത്ത് കേബിൾ ടി.വി സൗകര്യമില്ലാത്തതിനാൽ ഉപഗ്രഹചാനൽ വഴിയാണ് ക്ലാസുകൾ ലഭ്യമാക്കുന്നത്.
പഞ്ചായത്തംഗം കെ.ഉമാവതി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് റോട്ടറി നിയുക്ത പ്രസിഡന്റ് ബി.ഗിരീഷ് നായക് അധ്യക്ഷത വഹിച്ചു. ഊരുമൂപ്പൻ എൻ.നാരായണൻ മുഖ്യാതിഥിതിയായി. റോട്ടറി അസി.ഗവർണർ ബി.മുകുന്ദ് പ്രഭു, ഒ.കെ.പ്രഭാകരൻ, കെ.ഉമേശൻ, രതീഷ് കാട്ടുമാടം, കെ.മധു, റോട്ടറി പ്രവർത്തകരായ അഡ്വ. എ.രാധാകൃഷ്ണൻ, എൻ.സുരേഷ്, ജയേഷ് ജനാർദനൻ എന്നിവർ പ്രസംഗിച്ചു.