
മൂന്ന് ടി.വി. നൽകി അദ്ധ്യാപകർ മാതൃകയായി
*മൂന്ന് ടി വി നൽകി ഹൊസ്ദുർഗ് അദ്ധ്യാപകർ മാതൃകയായി*
കാഞ്ഞങ്ങാട്: ഹൊസ്ദുർഗ് ഗവ: ഹയർ സെക്കണ്ടറി സ്‌കൂളിലെ പൂർവാദ്ധ്യാപകരും അദ്ധ്യാപകരും ചേർന്നപ്പോൾ സ്‌കൂളിലെ മുഴുവൻ കുട്ടികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുങ്ങി.
1984-85 പൂർവ വിദ്യാർത്ഥിപെരുമ എന്ന എസ് എസ് എൽ സി കൂട്ടായ്മ മൂന്ന് ടി വി ഇതിനു മുൻപേ നൽകിമാതൃക കാട്ടിയിരുന്നു.വിദ്യാർഥികളുടെ സേവനമാതൃകയെ പിന്തുടർന്ന് മൂന്ന് ടിവി അധ്യാപകരും നൽകി. ആകെ പത്ത് ടിവി നൽകാൻ അദ്ധ്യാപകരും,പൂർവ വിദ്യാർഥികളും രക്ഷിതാക്കളും,ചേർന്നപ്പോൾ സാധിച്ചു. പൂർവ അധ്യാപകരായ സുകുമാരൻ പെരിയച്ചൂർ, റീത്താമ്മ വി കെ, അധ്യാപകരായ രാജേഷ് ഓൾനടിയൻ, മഹമ്മൂദ് ബിൻ അഹമ്മദ്,വഹീദത്ത് ടി, ദീപു കെ, അനിത പി, ബീന കെ എന്നീ അധ്യാപകർ ചേർന്നാണ് മൂന്ന് എൽ ഈ ഡി ടെലിവിഷൻ സ്കൂളിനു സമ്മാനിച്ചത്. മാതൃകാപരമായ ഈ പ്രവർത്തനത്തെ അഭിനന്ദിച്ചുകൊണ്ട് പ്രിൻസിപ്പൽ എ വി സുരേഷ്ബാബു, ഹെഡ്മാസ്റ്റർ സി സി ജോയ്, പൂർവ വിദ്യാർത്ഥിപെരുമ സെക്രട്ടറി ദിനേശൻ എക്‌സ് പ്ലസ് , പി വി റാവു , രത്നാകരൻ പി പി, അശ്വതി.ടി, കുഞ്ഞികൃഷ്ണൻ.ടി.വി.എ സർന്നിവർ സംസാരിച്ചു. ഇതോടെ ഹൊസ്ദുർഗ് ഗവ: ഹയർ സെക്കണ്ടറി വിദ്യാലയത്തിലെ മുഴുവൻ വിദ്യാർഥികൾക്കും ഓൺലൈൻ പഠന സൗകര്യമൊരുക്കി പൊതു വിദ്യാലയങ്ങൾക്ക് മാതൃകയായി .