ദേശാതിർത്തി ഭേദിച്ച നാട്ടുകൂട്ടം
ദേശാതിർത്തി ഭേദിച്ച നാട്ടുകൂട്ടം -…….:::::…,,,’……..,,,,, ആലന്തട്ട: ആലന്തട്ട ഇ.എം.എസ്.വയനശാല & ഗ്രന്ഥാലത്തിന്റെ ഓൺലൈൻ സംവാദസദസ് നാട്ടുകൂട്ടത്തിന്റെ ഉദ്ഘാടനം കവി മാധവൻ പുറച്ചേരി നിർവ്വഹിച്ചു. പ്രവാസികളായ ഗ്രന്ഥശാല അംഗങ്ങൾക്കും സംവാദത്തിൽ പങ്കാളികളാകാൻ അവസരമൊരുങ്ങിയപ്പോൾ ദേശാതിർത്തി ഭേദിച്ച നാട്ടുകാരുടെ സംവാദ വേദിയായി. രണ്ടു വർഷം മുൻപ് ഗ്രന്ഥശാല ആരംഭിച്ച നാട്ടുകൂട്ടം പ്രതിമാസ സംവാദസദസ്സാണ് കോവിഡ് നിയന്ത്രണ സാഹചര്യത്തിൽ ഓൺലൈൻ വേദിയിലേക്കു മാറ്റിയത്. എല്ലാമാസവും അവസാന ശനിയാഴ്ച രാത്രി 8 മണി മുതൽ സംവാദസദസ് നടക്കും. ഉദ്ഘാടന ചടങ്ങിൽ ഗ്രന്ഥാലയം പ്രസിഡണ്ട് എ.എം.ബാലകൃഷ്ണൻ അധ്യക്ഷനായി.വിനോദ് ആലന്തട, സജിത ‘പി, ശ്രീജേഷ് കൊറ്റ്യൻ, ജിഷ്ണുരാജ്, സുജിത്.കെ, സി.ടി.ജിതേഷ്,രതീഷ്.കെ.വി, ബാലകൃഷ്ണൻ നമ്പീശൻ, തുടങ്ങിയവർ പങ്കാളികളായി. ഗ്രന്ഥാലയം സെക്രട്ടറി കയനി ബാലകൃഷ്ണൻ സ്വാഗതം ആശംസിച്ചു.