പത്താം ക്ലാസ് സേ പരീക്ഷ ഒഴിവാക്കി മുഴുവൻ കുട്ടികൾക്കും പ്രോമോഷൻ നൽകുക.സുകുമാരൻ പെരിയച്ചൂർ*
*പത്താം ക്ലാസ് സേ പരീക്ഷ ഒഴിവാക്കി മുഴുവൻ കുട്ടികൾക്കും പ്രോമോഷൻ നൽകുക.സുകുമാരൻ പെരിയച്ചൂർ*
കാഞ്ഞങ്ങാട്: ഇക്കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷ യിൽ തോൽപ്പിച്ച 4991 കുട്ടികൾക്കുളള സേ പരീക്ഷ ഒഴിവാക്കി മുഴുവൻ കുട്ടികൾക്കും പ്രോമോഷൻ നൽകാൻ വിദ്യാഭ്യാസവകുപ്പ് തയ്യാറാകണമെന്നും അല്ലാത്തപക്ഷം സംസ്ഥാന ബാലാവകാശ കമ്മീഷൻ ഇടപെടണമെന്നും എഴുത്തുകാരനും വിദ്യാഭ്യാസ പ്രവർത്തകനുമായ സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.നാലേ കാൽ ലക്ഷം വിദ്യാർഥികളിൽ നിന്നും കേവലം അയ്യായിരം വിദ്യാർഥികളെ ഈ കോവിഡ് കാലത്ത്തോൽപ്പിച്ചത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പരീക്ഷ പോലും നടത്താതെ യാണ് തെലങ്കാന സർക്കാർ മുഴുവൻ വിദ്യാർഥികൾക്കും പ്രൊമോഷൻ നൽകിയത്.സി ബി എസ് സി ഇ ക്ളാസ് കയറ്റം നിശ്ചയിച്ചത് പാദവാർഷിക പരീക്ഷ യുടേയും അർധവാർഷിക പരീക്ഷ യുടേയും ശരാശരി കണക്കാക്കിയാണ്.പ്രസ്തുത മാതൃക സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചു വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക ദൂരികരിക്കേണ്ടതാണ്.മോഡറേഷൻ നൽകാതെ യാണ് 98.82 ശതമാനം വിജയിച്ചതെങ്കിൽ തോറ്റ 4991 വിദ്യാർഥികൾക്ക് മോഡറേഷൻ നൽകി വിജയിപ്പിച്ച് കുട്ടികളുടെ പക്ഷത്ത് നിൽക്കാൻഈ കോവിഡ് കാലത്ത് ഇനിയും സർക്കാരിന് അവസരമുണ്ടെന്ന് സുകുമാരൻ പെരിയച്ചൂർ അഭിപ്രായപ്പെട്ടു.കോവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 68 വിദ്യാർത്ഥികൾ ആണെന്ന ദുഃഖസത്യം ബാലാവകാശ കമ്മീഷൻ കാണാതെ പോകരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
r