കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ചൈൽഡ് ലൈൻ ഗൂഗിൾ മീറ്റ് നടത്തി
കുട്ടമത്ത് ഗവ ഹയർ സെക്കൻ്ററി സ്ക്കൂളിൽ ചൈൽഡ് ലൈൻ ഗൂഗിൾ മീറ്റ് നടത്തി
ചെറുവത്തൂർ:ജൂലൈ 30 അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനവുമായി ബന്ധപ്പെട്ട് ഗവ ഹയർ സെക്കൻ്ററി സ്ക്കൂൾ കുട്ടമത്തിൽ ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു.മനുഷ്യക്കടത്തിന് ഇരയായവരുടെ ജീവിതത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും അവരുടെ അവകാശങ്ങളുടെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ജൂലൈ 30 മനുഷ്യക്കടത്ത് വിരുദ്ധ ദിനമായി ആചരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ഗൂഗ്ൾ മീറ്റിൽ ചൈൽഡ് ലൈൻ മലപ്പുറം ജില്ലാ കോർഡിനേറ്റർ സലിം സിപി ക്ലാസെടുത്തു. പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ ഗൂഗിൾ മീറ്റ് ഉദ്ഘാടനം ഉദ്ഘാടനംചെയ്തു. വീട്ടിൽ തന്നെ അടച്ചിട പെട്ട കുട്ടികൾക്ക് പുതിയ അവസ്ഥയിൽ എങ്ങനെയൊക്കെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കഴിയും എന്നതിനെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ആശയവിനിമയ ശേഷി, വിമർശനാത്മക ചിന്ത എന്നിവ വളർത്തേണ്ടതിൻ്റെ ആവശ്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ജീവിതത്തെ ധൈര്യപൂർവ്വം നേരിടണം, പരാജയം ജീവിതത്തിൻ്റെ ഭാഗമാണ് തുടങ്ങിയ കാര്യങ്ങൾ അദ്ദേഹം കുട്ടികളുമായി സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും അധ്യാപകരും ചൈൽഡ് ലൈൻ കോഓർഡിനേറ്റർ അനീഷ് ജോസ് ഉൾപ്പെടുന്ന നൂറു പേർക്ക് ആയിരുന്നു google മീറ്റ് സംഘടിപ്പിച്ചത്. ചൈൽഡ് ലൈൻ കാസർഗോഡ് ജില്ലാ കോ ഓർഡിനേറ്റർ ലിഷ കെ.വി സ്വാഗതവും ജില്ലാ കോ ഓർഡിനേറ്റർ ഉദയകുമാർ എം നന്ദി അറിയിച്ചു.