
കാഞ്ഞങ്ങാട് മേഖല ഓണകിറ്റ് വിതരണം
കാഞ്ഞങ്ങാട് മേഖല ഓണകിറ്റ് വിതരണം
കേരള ക്ഷേത്രവാദ്യകലാ അക്കാദമി കാസര്‍ഗോഡ് ജില്ലാ ക്ഷേമകാര്യ സമിതി വാദ്യകലാസ്വാദകരുടെയും, സുമനസ്സുകളുടെയും സഹായത്തോടെ നല്‍കുന്ന ഓണകകിറ്റ് വിതരണത്തിന്റെ കാഞ്ഞങ്ങാട് മേഖലാ തല ഉദ്ഘാടനം 2020 ആഗസ്റ്റ് 22 ന് വൈകുന്നേരം 5 മണിക്ക് കാഞ്ഞങ്ങാട് മാതോത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ അക്കാദമി ജില്ലാ പ്രസിഡന്റും, ജില്ലാക്ഷേമകാര്യ സമിതി ചെയര്‍മാനുമായ വാദ്യരത്‌നം ശ്രീ മഡിയന്‍ രാധാകൃഷ്ണമാരാര്‍ നിര്‍വ്വഹിച്ചു. ജില്ലാ കമ്മറ്റിയംഗം ശ്രീ പുല്ലൂര്‍ മോഹനമാരാര്‍ ആദ്യകിറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ മേഖലാ പ്രസിഡന്റ് ശ്രീ ഗോവിന്ദപ്രകാശ് പനത്തടി അധ്യക്ഷത വഹിച്ചു. അക്കാദമി ജില്ലാ സെക്രട്ടറി ശ്രീ മടിക്കൈ ഉണ്ണികൃഷ്ണന്‍, അക്കാദമി സംസ്ഥാന ജോ.സെക്രട്ടറി ശ്രീ രാജേഷ് കക്കാട്ട്, സംസ്ഥാന ക്ഷേമകാര്യ സമിതിയംഗം ശ്രീ നീലേശ്വരം സന്തോഷ് മാരാര്‍, ജില്ലാ ക്ഷേമകാര്യ സമിതിയംഗം ശ്രീ രഞ്ജു മഡിയന്‍ എന്നിവര്‍ സംസാരിച്ചു. മേഖലാ സെക്രട്ടറി ശ്രീ ബിജു മഡിയന്‍ സ്വാഗതവും, മേഖലാ ട്രഷറര്‍ ശ്രീ രതീഷ് പുല്ലൂര്‍ നന്ദിയും പറഞ്ഞു. covid – 19 മാനദണ്ഡങ്ങള്‍ പാലിച്ച്‌കൊണ്ടായിരുന്നു ചടങ്ങ്.