ആടു വിപ്ലവവുമായ് ബാലവേദി കുട്ടികൾ
ആടു വിപ്ലവവുമായ് ബാലവേദി കുട്ടികൾ
ചെറുവത്തൂർ: വൈക്കം മുഹമ്മദ് ബഷീറിൻ്റെ കഥകളെയും കഥാപാത്രങ്ങളെയും ജീവിത കാഴ്ചപ്പാടിനെയും പ്രമേയമാക്കി കൊണ്ട് ഓരി വള്ളത്തോൾ ബാലവേദി കുട്ടികൾ ഒരുക്കിയ ‘ആടുവിപ്ലവം’ 26 ന് യുടൂബിലൂടെ റിലീസ് ചെയ്യും. പാത്തുമ്മയും പൊൻകുരിശു തോമയും ആടും പ്രധാന കഥാപാത്രങ്ങളാവുന്ന 6 മിനുട്ട് ദൈർഘ്യമുള്ള ഈ ഷോർട് ഫിലിമിൽ അഭിനയിക്കുന്നവരും അണിയറ പ്രവർത്തകരും കുട്ടികൾ തന്നെയാണ്.
അനാമിക മോഹൻ,
അഭിദേവ് രാജേഷ്,
അഞ്ജന പവിത്രൻ,
അർച്ചന സുരേഷ് ,
കീർത്തന ഷാജു,
അനന്തുവിനോദ്.സി
കാർത്തിക.കെ എന്നീ ബാലവേദി കുട്ടികളാണ് ഈ കുഞ്ഞു സിനിമയിൽ പ്രവർത്തിച്ചത്.
മതങ്ങൾക്കും വിശ്വാസങ്ങൾക്കുമപ്പുറം മനുഷ്യനെയും ജീവജാലങ്ങളെയും സ്നേഹിക്കാനും വായനയിലൂടെ അക്ഷരങ്ങളിലെ നന്മ തിരിച്ചറിയാനും ഈ കുഞ്ഞു സിനിമ സന്ദേശം നൽകുന്നു.
ആഗസ്റ്റ് 26ന് വൈകിട്ട് 7 മണിക്ക് പ്രശസ്ത സിനിമാ താരം ഉണ്ണിരാജ്, പ്രശസ്ത കഥാകൃത്ത് ബാബുരാജ്, പ്രശസ്ത തിരക്കഥാകൃത്തും അധ്യാപകനുമായ വിനോദ് കുട്ടമത്ത് ,പ്രശസ്ത ചെറുകഥാകൃത്ത് രഞ്ജു.എം.വി ,പ്രശസ്ത എഴുത്തുകാരി സബൂറ മിനിയാനത്ത് എന്നിവരുടെ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.