
കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആശ്വാസമേകാൻ പുസ്തകങ്ങളുമായി അധ്യാപകർ
കോവിഡ് പോസിറ്റീവ് രോഗികൾക്ക് ആശ്വാസമേകാൻ പുസ്തകങ്ങളുമായി അധ്യാപകർ
*********-******-*****-*-**-*—-
ഉദയഗിരി -മധൂർ പഞ്ചായത്ത് ഉദയഗിരി CFLTC യിലെ കോവിഡ് പോസിറ്റീവ് ആയവർക്ക് സാന്ത്വനമായി പുസ്തകങ്ങളുo എത്തിച്ച് അധ്യാപക സംഘടനയായ KSTA കാസറഗോഡ് ഉപജില്ലാ കമ്മിറ്റി.
CFLTC യിൽ നടന്ന ലളിതമായ ചടങ്ങിൽ KSTA ജില്ലാ എക്സിക്യൂട്ടീവ് എ ശ്രീകുമാർ അധ്യക്ഷനായി. മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മാലതി സുരേഷിന് 13858 രൂപയുടെ പുതിയ 133പുസ്തകങ്ങളും 57വീക്കിലിയും 10ഓണപ്പതിപ്പും KSTA സംസ്ഥാന വൈസ് പ്രസിഡന്റ് കെ രാഘവൻ മാസ്റ്റർ കൈമാറി. സംഘടന കോവിഡ് കാലത്ത് വൈവിധ്യങ്ങൾനിറഞ്ഞ നിരവധി സാമൂഹ്യ പ്രതിബദ്ധതകൾ ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ആശംസ അറിയിച്ച കാസറഗോഡ് ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. വി. രാജാറാം, പുസ്തങ്ങൾ കോവിഡ് രോഗികളുടെ മാനസിക സംഘർഷങ്ങളെ കുറച്ച് സമാശ്വാസത്തിന്റെ പുതു വെളിച്ചമുയർത്തുവാൻ പര്യാപ്തമാണെന്നും അഭിപ്രായപ്പെട്ടു. CFLTC ചാർജ് മെഡിക്കൽ ഓഫീസർ ഡോ കെ പി അപർണ KSTA സംഘടന മാനവിക മുഖം ഇത്തരം പ്രവർത്തനങ്ങളിലൂടെ ഉയർത്തിക്കാട്ടുന്നു വെന്നും അഭിപ്രായപ്പെട്ടു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. ദിവാകര, KGNA ജില്ലാസെക്രെട്ടറി അനീഷ് പി വി, ഡോ. അശ്വതി, കെ ജി പ്രതീശ് സംസാരിച്ചു.
ഉപജില്ലാ ജോയിന്റ് സെക്രട്ടറി കെ കെ ശ്രീധരൻ സ്വാഗതവും ട്രഷറർ ടി മധുപ്രശാന്ത് നന്ദിയും പറഞ്ഞു.