
ഗണിത പഠന ത്തിന് ഒരു പരീക്ഷണശാല മടിക്കൈയ്യിൽ.. : ‘ഗണിത പഠനം മധുര കരമാക്കാൻ സംസ്ഥാന തലത്തിൽ കെ.ഡിസ്ക് ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മഞ്ചാടി
ഗണിത പഠന ത്തിന് ഒരു പരീക്ഷണശാല മടിക്കൈയ്യിൽ.. :
‘ഗണിത പഠനം മധുര കരമാക്കാൻ സംസ്ഥാന തലത്തിൽ കെ.ഡിസ്ക് ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് മഞ്ചാടി
. ഗണിത ത്തെ അനുഭവിച്ചും ആസ്വദിച്ചും പഠിക്കുന്ന രീതിയാണ് മഞ്ചാടി യിലുള്ളത്. 2018-19 ൽ 5 ജില്ലകളിൽ ഓരോ പഞ്ചായത്തിനെ ക്രേന്ദ്രീകരിച്ച് നടത്തി വിജയിച്ച പദ്ധതി 2020 ൽ എല്ലാ ജില്ല കളി ലേക്കും വ്യാപി പ്പിച്ചു. കാസറഗോഡ് ജില്ലയിൽ മടിക്കൈ ഗ്രാമപഞ്ചായത്തിൽ അമ്പലത്തുകര പൊതു ജന വായനശാലയിലാണ് പദ്ധതി നടപ്പിലാക്കി വരുന്നത് . 3 മുതൽ 7വരെ ക്ലാസ്സുകളിലെ 74 കുട്ടികൾക്ക് രണ്ടു ഗ്രൂപ്പുകളായി സ്കൂൾ സമയത്തിനു ശേഷമുള്ള 2 മണിക്കൂർ ആണ് പഠനം. പഠനത്തിന് നേതൃത്വം കൊടുക്കാൻ ഒരു അനിമേറ്ററും 6 അമ്മ ടീച്ചർമാരും 6 വളണ്ടിയർമാരും ഉണ്ട്. കോ വിഡ് സാഹചര്യത്തിൽ എല്ലാം കുട്ടികൾക്കും ഓൺ ലൈൻ വഴി വർക്ക് ഷീറ്റുകളും കുസൃതി കണക്കുകളും മറ്റ് ഗണിത പ്രവർത്തനങ്ങളും നൽകി വരുന്നു. പൂനയിലെ . നവനിർമ്മിതി നാഷണൽ റിസോഴ്സ് ടീം ആണ് അക്കാദമിക നേതൃത്വം നൽകുന്നത്. ജില്ലാ തലത്തിൽ നേതൃത്വം നൽകാൻ ജില്ലാ കോർഡിനേറ്റർ ഉണ്ട്. 2020 സെപ്റ്റംബർ 1 9 ന് ബഹു: റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്ര ശേഖരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സി. പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മഞ്ചാടി സ്റ്റേറ്റ് കോർഡിനേറ്റർ കെ.കെ.ശിവദാസൻ പ്രൊജക്റ്റ് വിശദീകരണം നടത്തി. സ്റ്റാ റ്റാൻസിംഗ് കമ്മിറ്റി ചെയർമാൻ എ.അബ്ദുൾ റഹിമാൻ , ജില്ലാ കോർഡിനേറ്റർ കെ.കെ. രാഘവൻ, ജയ് മോൻ കെ.ഡിസ്ക് , ഗോപി മാസ്റ്റർ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് പ്രമീള സ്വാഗതവും സൗമ്യ അനിമേറ്റർ കെ. ഡിസ്ക് നന്ദിയും രേഖപ്പെട്ടു ത്തി