
Mvks ചെണ്ട ഫേസ് ബുക്ക് പേജ് ലൈവിൽ കലാകാരൻമാർക്ക് പ്രോത്സാഹനവുമായി പനയാൽ പ്രഭാകര മാരാർ
പനയാൽ പ്രഭാകര മാരാർ
1975 ഡിസംബർ 29 ന് പനയാൽ കുഞ്ഞിരാമമാരാരുടെയും വാരിക്കരവീട്ടിൽ ജാനകി മാരസ്യാരുടെയും മകനായി ജനിച്ചു.പ്രാഥമിക വിദ്യാഭ്യാസം പനയാൽ സ്കൂളിൽ പൂർത്തീകരിച്ചു. വാദ്യകലയുടെ ബാലപാഠങ്ങൾ മൂത്ത ജേഷ്ഠൻ വടക്കേ മലബാറിലെ പ്രശസ്ത വാദ്യകലാകാരനായ പനയാൽ ചന്ദ്രശേഖര മാരാറിൽ നിന്നും സ്വായക്തമാക്കി. പതിനൊന്നാമത്തെ വയസ്സിൽ ജേഷ്ഠനായ പനയാൽ നാരായണ മാരാറിൽ നിന്നും തായമ്പക പഠിച്ച് അരവത്ത് സുബ്രഹ്മണ്യസ്വാമി ക്ഷേത്രസന്നിധിയിൽ വെച്ച് ഗുരുക്കന്മാരായ രണ്ട് ജേഷ്ഠൻമാരുടെയും അനുഗ്രഹത്തോടെ അരങ്ങേറ്റം നടത്തി. വളരെ ചെറുപ്രായത്തിൽ തന്നെ വാദ്യകലയോട് ഉള്ള അമിതമായ താത്പര്യം കാരണം സ്കൂൾ ജീവിത കാലഘട്ടത്തിൽ നിരവധി വേദികളിൽ തായമ്പക അവതരിപ്പിക്കുകയും ആസ്വാദക മനസിൽ ഇടം നേടുവാനും സാധിച്ചു.രണ്ട് തവണ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തായമ്പകയിൽ മത്സരിച്ച് കൊണ്ട് രണ്ടും, മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കുവാൻ സാധിച്ചിട്ടുണ്ട്. ക്ഷേത്ര അടിയന്തിരവാദ്യമായ പാണി വിഷയങ്ങൾ അമ്മാവനായ ചെറുവത്തൂർ വാരിക്കര കുഞ്ഞമ്പുമാരാറിൽ നിന്നും പകർന്ന് കിട്ടി. പഞ്ചവാദ്യത്തിൻ്റെ സ്വരമാധുരിയെ സംഗീത സാന്ദ്രമാക്കുന്ന തിമിലയുടെ താളം പ്രശസ്ത വാദ്യകലാകാരന്മാരായ പെരുതടി മുരളീധരമാരാരർ, മട്ടന്നൂർ ശിവരാമമാരാർ എന്നിവരിൽ നിന്നും ഹൃദ്യസ്ഥമാക്കുകയും പനയാൽ ശ്രീ മഹാലിംഗേശ്വര ക്ഷേത്രത്തിൽ അരങ്ങേറ്റം കുറിക്കുവാനും സാധിച്ചു നാലു പതിറ്റാണ്ട് കാലമായി വാദ്യകലാരംഗത്ത് നിറ സാന്നിദ്യമായി പ്രവർത്തിച്ചുവരുന്ന തോടപ്പം ജീവിതത്തിൽ തന്നെ വാദ്യകല ഒരു ഉപാസന ആയി കാണുവാൻ സാധിച്ചു. .കേരളത്തിനകത്തും പുറത്തും വിദേശത്തും (ആഫ്രിക്ക, ഖത്തർ, മസ്ക്കറ്റ്, യു. എ ഇ ) പരിപാടികൾ അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോൾ യു.എ.ഇ (ദുബൈ) ആസ്ഥാനമായി പ്രവർത്തിക്കുന്ന ” റിഥം മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ടിൽ ചെണ്ട, തിമില ഇടയ്ക്ക, അധ്യാപകനായി ജോലി ചെയ്യുന്നു വാദ്യകലയിലെ തൻ്റെ അറിവുകൾ മണലാരണ്യത്തിലെ ശിഷ്യന്മാർക്ക് പകർന്ന് നൽകുന്നതിലൂടെ വാദ്യ രംഗത്ത് തൻ്റെ അറിവുകൾക്ക് കുളിർമ്മയുള്ള നനവായി മാറുന്നു.പ്രശസ്ത വാദ്യകലാകാരന്മാർ പനയാൽ സഹോദരന്മാരായ പനയാൽ ചന്ദ്രശേഖര മാരാർ, പനയാൽ മോഹനമാരാർ, പനയാൽ നാരായണ മാരാർ എന്നിവരുടെ വഴികളിലൂടെ വാദ്യകലയുടെ പാഥ ഇന്നും പിൻതുടരുന്നു.ഭാര്യ സീമയും രണ്ട് പെൺമക്കളും അടങ്ങുന്നതാണ് കുടുംബം