സാന്ത്വനം സൗജന്യ നിയമ സഹായ വേദി ഉദ്ഘാടനം ചെയ്തു.

സാന്ത്വനം സൗജന്യ നിയമ സഹായ വേദി ഉദ്ഘാടനം ചെയ്തു.
കാസർഗോഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന National Service Society യുടെ ജില്ല നിയമസബ് കമ്മറ്റിയുടെയും നേതൃത്വത്തിൽ കാഞ്ഞങ്ങാട് ബ്ലോക്കിൽ സൗജന്യ നിയമ സഹായ വേദി ഉദ്ഘാടനം ചെയ്തു.
നിയമ പരിരക്ഷ ആവശ്യമുള്ള സാമ്പത്തിക ശേഷിയില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും സാന്ത്വനമായാണ് സാന്ത്വനം” ആരംഭിച്ചത്.സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമം, ഗാർഹിക പീഡനം, സൈബർ അറ്റാക്ക് ഇവയൊക്കെ സാന്ത്വനത്തിന്റെ പരിഗണനയിൽ വരും. കുടുംബശ്രീ കൗൺസിലർമാരുടെ സേവനവും ഇതോടൊപ്പം ലഭ്യമാക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ജന്റർ റിസോർസ് സെൻററിലാണ് ഓഫീസ് പ്രവർത്തിക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളിൽ ഉച്ചക്ക് ശേഷം 2 – 4 മണി വരെയാണ് അഡ്വക്കറ്റ് മാരുടെ സേവനം ലഭിക്കുക. തിങ്കൾ, ബുധൻ ദിവസങ്ങളിൽ കൗൺസിലർമാരുടെ സേവനവും ലഭിക്കും.
ഇന്ന് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം അഡ്വ.പി.പി.ശ്യാമള ദേവി സാന്ത്വനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം .ഗൗരി അധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ ഇ .പത്മാവതി സമ്മാനദാനം നിർവ്വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർമാരായ പി.സി.സുബൈദ, എ.പി.ഉഷ, Society ഡയറക്ടർ എം.സുമതി ,വി.വി.പ്രസന്നകുമാരി ,സുനു ഗംഗാധരൻ എന്നിവർ സംസാരിച്ചു.Society പ്രസിഡണ്ട് പി.ബേബി സ്വാഗതം പറഞ്ഞു, സെക്രട്ടറി ദേവി രവിന്ദ്രൻ നന്ദി പറഞ്ഞു.ചടങ്ങിൽ വച്ച് മികച്ച നാടൻപാട്ട് കലാകാരി മടിക്കൈയ്യിലെ സ്മിത കുഞ്ഞികൃഷ്ണനെ അനുമോദിച്ചു. ഓവറോൾ ചാമ്പ്യൻമാരായ കാഞ്ഞങ്ങാട് Ac, തൃക്കരിപ്പൂർ Ac, കാറഡുക്ക Ac എന്നിവർക്ക് ട്രോഫി ഇ .പത്മാവതി സമ്മാനിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close