
പൊള്ളയായ വാഗ്ദാനങ്ങളിൽ കുരുങ്ങിയ സമകാലിന ഇന്ത്യൻ ജനതയും, പ്രതിഷേധങ്ങളും ; മോഷൻ ഗ്രാഫിക്സ് ൽ ദൃശ്യ വിരുന്നുരുക്കി ‘കോഴിപ്പങ്ക്’ കവർ വീഡിയോ ശ്രദ്ധ നേടുന്നു. പ്രശസ്ത കവി ശ്രീ. സച്ചിദാനന്ദൻ മാഷിന്റെ കോഴിപ്പങ്ക് എന്ന കവിതയെ ആസ്പദമാക്കി ‘The writing company’ ചെയ്ത ‘കോഴിപ്പങ്ക് ‘ വീഡിയോ യുടെ കവർ പതിപ്പ് പ്രേക്ഷക ശ്രദ്ധ നേടുന്നു. MISFIT FOLKS നിർമിച്ച വീഡിയോ അവരുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ചാനെലുകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത് കവർ വീഡിയോ ഇതിനകം തന്നെ പ്രശസ്ത വ്യക്തികൾ ഷെയർ ചെയ്യുകയും അനേകം കാഴ്ചക്കരേ നേടുകയും ചെയ്തു. സമകാലിന ഇന്ത്യയിൽ ഭരണ സിരാകേന്ദ്രങ്ങൾ നമ്മളെ എങ്ങനെ കബളിപ്പിക്കുന്നു എന്നു ദൃശ്യവത്കരിച്ചിരിക്കുന്ന വീഡിയോയിൽ മോഷൻ ഗ്രാഫിക്സ് ന്റെ സാധ്യതകളാണ് തന്മയത്വത്തോടെ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ കാലിക പ്രസക്തിയും അതിൽ വരച്ചു വച്ചിരിക്കുന്ന ആശയങ്ങളും പ്രധിഷേധങ്ങളും, ഒന്നിൽകൂടുതൽ തവണ വീഡിയോ കാണാനും വിലയിരുത്താനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിലവാരത്തിൽ ഉള്ളതാണ്. അഖിൽരാഗ് കെ ആണ് വീഡിയോയുടെ ആശയാവിഷ്കാരം, എഡിറ്റിംഗ്, മോഷൻ ഗ്രാഫിക്സ്, ശബ്ദസന്നിവേശം എന്നിവ നിർവഹിച്ചിരിക്കുന്നത്. സുഭാഷ്കുമാരസ്വാമി ചായയാഗ്രഹണവും, ഷിനു എം സണ്ണി അനുബന്ധ എഡിറ്റിങ്ങും നിർവഹിച്ച വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് വിപിൻദാസ് ആണ്.
പൊള്ളയായ വാഗ്ദാനങ്ങളിൽ കുരുങ്ങിയ സമകാലിന ഇന്ത്യൻ ജനതയും, പ്രതിഷേധങ്ങളും ; മോഷൻ ഗ്രാഫിക്സ് ൽ ദൃശ്യ വിരുന്നുരുക്കി ‘കോഴിപ്പങ്ക്’ കവർ വീഡിയോ ശ്രദ്ധ നേടുന്നു.
പ്രശസ്ത കവി ശ്രീ. സച്ചിദാനന്ദൻ മാഷിന്റെ കോഴിപ്പങ്ക് എന്ന കവിതയെ ആസ്പദമാക്കി ‘The writing company’ ചെയ്ത ‘കോഴിപ്പങ്ക് ‘ വീഡിയോ യുടെ കവർ പതിപ്പ് പ്രേക്ഷക ശ്രദ്ധ നേടുന്നു. MISFIT FOLKS നിർമിച്ച വീഡിയോ അവരുടെ യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് ചാനെലുകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസം മുൻപ് റിലീസ് ചെയ്ത് കവർ വീഡിയോ ഇതിനകം തന്നെ പ്രശസ്ത വ്യക്തികൾ ഷെയർ ചെയ്യുകയും അനേകം കാഴ്ചക്കരേ നേടുകയും ചെയ്തു. സമകാലിന ഇന്ത്യയിൽ ഭരണ സിരാകേന്ദ്രങ്ങൾ നമ്മളെ എങ്ങനെ കബളിപ്പിക്കുന്നു എന്നു ദൃശ്യവത്കരിച്ചിരിക്കുന്ന വീഡിയോയിൽ മോഷൻ ഗ്രാഫിക്സ് ന്റെ സാധ്യതകളാണ് തന്മയത്വത്തോടെ ഉപയോഗിച്ചിരിക്കുന്നത്. വീഡിയോയുടെ കാലിക പ്രസക്തിയും അതിൽ വരച്ചു വച്ചിരിക്കുന്ന ആശയങ്ങളും പ്രധിഷേധങ്ങളും, ഒന്നിൽകൂടുതൽ തവണ വീഡിയോ കാണാനും വിലയിരുത്താനും പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന നിലവാരത്തിൽ ഉള്ളതാണ്. അഖിൽരാഗ് കെ ആണ് വീഡിയോയുടെ ആശയാവിഷ്കാരം, എഡിറ്റിംഗ്, മോഷൻ ഗ്രാഫിക്സ്, ശബ്ദസന്നിവേശം എന്നിവ നിർവഹിച്ചിരിക്കുന്നത്. സുഭാഷ്കുമാരസ്വാമി ചായയാഗ്രഹണവും, ഷിനു എം സണ്ണി അനുബന്ധ എഡിറ്റിങ്ങും നിർവഹിച്ച വീഡിയോയിൽ അഭിനയിച്ചിരിക്കുന്നത് വിപിൻദാസ് ആണ്. പോൾ വർഗീസ് ക്രീയാത്മക നിർദേശം നൽകിയ വീഡിയോയ്ക്കാവിശ്യ മായ ഡിജിറ്റൽ വരകൾ ചെയ്തിരിക്കുന്നത് ആദിത്യ കെ യും ഗീതു വേണുഗോപാലും ആണ്. ആസിഫ് മുഹമ്മദ് ടൈറ്റിൽ ഡിസൈനിങ്ങും നിധിൻ വി ശങ്കർ പബ്ലിസിറ്റി ഡിസൈനിങ്ങും കൈകാര്യം ചെയ്തിരിക്കുന്നു.