ഡി. വൈ എഫ് ഐ ഇടപെടൽ……. നിസാമുദ്ദീൻ….എറണാകുളം ട്രെയിനിന്റെ നീലേശ്വരം സ്റ്റോപ്പ് പുനസ്ഥാപിച്ചു…
ഡി. വൈ എഫ് ഐ ഇടപെടൽ……. നിസാമുദ്ദീൻ….എറണാകുളം ട്രെയിനിന്റെ നീലേശ്വരം സ്റ്റോപ്പ് പുനസ്ഥാപിച്ചു…
നീലേശ്വരം : സതേൺ റെയിൽവേ തീവണ്ടി ഷെഡ്യൂൾ പരിഷ്കരിക്കുന്നതിന്റെ  ഭാഗമായി കേരളത്തിലൂടെ ദിവസവും ഓടുന്ന നിസാമുദ്ദീൻ….
എറണാകുളം സൂപ്പർഫാസ്റ്റ് ട്രെയിനിന്റെ നീലേശ്വരം സ്റ്റോപ്പ് ഒഴിവാക്കിയത് പുനസ്ഥാപിച്ചു
സ്റ്റോപ്പ് നിലനിർത്തണമെന്ന ആവശ്യമുന്നയിച്ചു കേന്ദ്ര റെയിൽവേ വകുപ്പ്  മന്ത്രിക്കും,സതെൺ റയിൽവേ മാനേജക്കും ഡി. വൈ. എഫ്. ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നേരത്തെ നിവേദനം നൽകി സ്റ്റോപ്പ് നിർത്തലാക്കിയാൽ ഉണ്ടാകുന്ന യാത്ര ബുദ്ധിമുട്ടുകൾ ശ്രദ്ദയിൽ പെടുത്തിയിരുന്നു. കേരളത്തിലെ എട്ട് സ്റ്റോപ്പുകൾ നിർത്തലാക്കിയതിൽ നീലേശ്വരം, വടകര സ്റ്റോപ്പുകൾ പുൻസ്ഥാപിച്ചു ഉത്തരവിറങ്ങി ഇതോടെ  ജില്ലയിൽ കാസർഗോഡും നീലേശ്വരവുമാണ് സ്റ്റോപ്പ്.
നീലേശ്വരത്തെയും  കിഴക്കൻ മലയോര പ്രദേശങ്ങളിലും ഉള്ള ജനങ്ങൾ വലിയ രീതിയിൽ  ഉപയോഗപ്പെടുത്തുന്ന ട്രെയിനാണ് പഴയ മംഗള എക്സ്പ്രസിന്റെ  സമയക്രമത്തിൽ സർവീസ് നടത്തുന്ന പ്രസ്തുത തീവണ്ടി..
 
					


 Loading ...
 Loading ...


