വലിയപറമ്പ പഞ്ചായത്തിൽ കോവിഡ് 19 റാപ്പിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിക്കുന്നു.*
*വലിയപറമ്പ പഞ്ചായത്തിൽ കോവിഡ് 19 റാപ്പിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിക്കുന്നു.*
================== *തിങ്കൾ03മെയ് 2021*
===================
വലിയപറമ്പ് : വലിയപറമ്പ പഞ്ചായത്തിൽ കോവിഡ് 19 റാപ്പിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിക്കുന്നു.
വർധിച്ചു വരുന്ന കോവിഡ് 19 വ്യാപനം മുന്നിൽക്കണ്ട് വലിയപറമ്പ ഗ്രാമ പഞ്ചായത്തിൽ സേവന സന്നദ്ധരായ 18 വയസ്സിനും 45 വയസ്സിനും ഇടയിലുള്ള ചെറുപ്പക്കാരെ ഉൾപ്പെടുത്തി റാപ്പിഡ് ആക്ഷൻ ഫോഴ്സ് രൂപീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ അറിയിച്ചു
കോവിഡ് രോഗികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ രക്തദാനം ,ആശുപത്രിയിൽ എത്തിക്കൽ, ജീവൻ രക്ഷാമരുന്നുകൾ, സുരക്ഷാ കിറ്റുകൾ എന്നിവ എത്തിക്കൽ, ക്വാറൻറയിൻ കേന്ദ്രങ്ങൾ സജ്ജീകരിക്കൽ, കോവിഡ് രോഗി മരണപ്പെട്ടാൽ സംസ്കാര ചടങ്ങിന് വേണ്ട കാര്യങ്ങൾ ചെയ്യൽ അണുവിമുക്തമാക്കൽ, മഴക്കാല പൂർവ്വ ശുചീകണ പ്രവർത്തനങ്ങളിൽ, പ്രകൃതിക്ഷോഭ സമയത്ത് ഇടപെടൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഇവർ ഏറ്റെടുക്കും. ഓരോ വാർഡിൽ നിന്നും സേവന സന്നദ്ധരായ 10 വീതം ചെറുപ്പക്കാർ ഈ സംരംഭത്തിൻ്റെ ഭാഗമാകണമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അഭ്യർത്ഥിച്ചു.
==================