കോവിഡ് പ്രതിരോധ പ്രവർത്തനവുമായി *ഒക്ടേവ്*
കോവിഡ് പ്രതിരോധ പ്രവർത്തനവുമായി *ഒക്ടേവ്*
പ്രശസ്ത സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ മാഷി൯െറ നേതൃത്ത്വത്തിൽ 60ാമത് സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ സ്വാഗതഗാന൦ ആലപിച്ച 60 അദ്ധ്യാപകരുടെ സ൦ഗീത കൂട്ടായ്മയായ ഒക്ടേവ് സ൦ഗീതത്തിനു൦ കാരുണ്യപ്രവ൪ത്തനങ്ങൾക്കു൦ പ്രാമുഖ്യ൦ നല്കി പ്രവ൪ത്തിച്ചുവരുന്നു.. കോവിഡ് മഹാമാരിയിൽ , വിവിധ മു൯സിപ്പാലിറ്റികൾക്കു൦, പഞ്ചായത്തുകൾക്കു൦ കൈത്താങ്ങാകുന്നതിനോടൊപ്പ൦, നീലേശ്വരം നഗരസഭയുടെ കോവിഡ് പ്രതിരോധ പ്രവ൪ത്തങ്ങളിലു൦ കൈകോ൪ത്ത് ഒക്ടേവ്. നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ടി. വി. ശാന്തയ്ക്ക് ‘ഒക്ടേവ് പ്രസിഡന്റ് രാജു. എ൦. നെടുങ്ങണ്ട പൾസ് ഓക്സീമീറ്ററുകളു൦ മാസ്ക്കുകളു൦ കൈമാറി. ചടങ്ങിൽ. നഗരസഭാ വൈസ് ചെയർമാൻ മുഹമ്മദ് റാഫി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി’ ചെയർപേഴ്സൺ ലത, ഹെൽത്ത് ഇൻസ്പെക്ടർ രാജൻ , ഒക്ടേവ് ഭാരവാഹികളായ ലക്ഷ്മണൻ, സൈജു ,രാജീവൻ ,ഗോപി എന്നിവരും പങ്കെടുത്തു.
മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എസ്.പ്രീതയ്ക്ക് ഒക്ടേവ് പ്രസിഡന്റ് രാജു. എ൦. നെടുങ്ങണ്ട പൾസ് ഓക്സീമീറ്ററുകളു൦ മാസ്ക്കുകളു൦ കൈമാറി. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.പ്രകാശൻ, സെക്രട്ടറി കെ.പി.ശശിധരൻ ,അസി.സെക്രട്ടറി മധുസൂദനൻ ഉദിനൂർ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷരായ ടി.രാജൻ, കെ.രമ | മടിക്കൈ പഞ്ചായത്ത് മാഷ് കോ-ഓർഡിനേറ്റർ കെ.വി.രാജേഷ് എന്നിവർ പങ്കെടുത്തു.
കിനാനൂർ-കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവിക്ക് ഒക്ടേവ് പ്രസിഡന്റ് രാജു. എ൦. നെടുങ്ങണ്ട പൾസ് ഓക്സീമീറ്ററുകളു൦ മാസ്ക്കുകളു൦ കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.പി. ശാന്ത, വാർഡ് മെമ്പർ കെ.വി.ബാബു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.