സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ലിംഗനീതിക്കുവേണ്ടിയും ബഹുജന മനഃസാക്ഷി ഉണർത്തുന്നതിനു വേണ്ടി ഗ്രന്ഥശാലകളിൽ ജൂലൈ 15ന് ‘സ്നേഹഗാഥ’ സംഘടിപ്പിക്കുന്നു
തൃക്കരിപ്പൂർ: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെയും ലിംഗനീതിക്കുവേണ്ടിയും ബഹുജന മനഃസാക്ഷി ഉണർത്തുന്നതിനു വേണ്ടി ഗ്രന്ഥശാലകളിൽ ജൂലൈ 15ന് ‘സ്നേഹഗാഥ’ സംഘടിപ്പിക്കുന്നു
. ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാന പ്രകാരം നടത്തുന്ന പരിപാടിയുടെ ഭാഗമായി ജില്ലയിലെ നൂറ്റമ്പതോളം പ്രഭാഷകർക്കായി ഓൺലൈൻ പരിശീലനം പൂർത്തിയായി. പരിപാടിയുടെ പ്രചരണത്തിൻ്റെ ഭാഗമായി ക്യാമ്പയിൻ്റെ സന്ദേശങ്ങളടങ്ങിയ ഡിജിറ്റൽ പോസ്റ്റർ രചനാ മത്സരം, വീഡിയോ നിർമാണ മത്സരം ,വിവിധ ഓൺലൈൻ കലാപരിപാടികൾ എന്നിവ ഗ്രന്ഥശാലാ തലത്തിലും നേതൃസമിതി തലത്തിൽ ഉപന്യാസ രചനാ മത്സരം തുടങ്ങിയവയും നടക്കും.
കോവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ഓൺലൈനായാണ് പരിപാടി നടക്കുക. ജില്ലയിലെ മുഴുവൻ ഗ്രന്ഥശാലകളിലും ഒരേ ദിവസം തന്നെ നടക്കുന്ന പരിപാടിയിൽ പ്രഭാഷണം നടത്തേണ്ടവർക്കുള്ള പരിശീലനം കേരളാ സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പറും എഴുത്തുകാരനുമായ ഡോ. പി കെ ഗോപൻ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു. ഗ്രന്ഥാലോകം ചീഫ് എഡിറ്റർ പി വി കെ പനയാൽ, ജില്ലാ സെക്രട്ടറി ഡോ.പി പ്രഭാകരൻ, എം പി ശ്രീമണി എന്നിവർ സംസാരിച്ചു.