അപകടത്തിൽ നിന്ന് രക്ഷനേടാൻ ജാഗ്രതയുടെ കരുതലുമായി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) മഡിയൻ യൂണിറ്റ്*
അപകടത്തിൽ നിന്ന് രക്ഷനേടാൻ ജാഗ്രതയുടെ കരുതലുമായി ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) മഡിയൻ യൂണിറ്റ്*
*അജാനൂർ* : ദേശീയ പാതയേയും സംസ്ഥാന പാതയേയും ബന്ധിപ്പിക്കുന്ന അജാനൂർ പഞ്ചായത്തിലെ പ്രധാന റോഡാണ് മഡിയൻ മൂലകണ്ടം റോഡ്. വാഹനസഞ്ചാരവും വേഗതയും വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മഡിയൻ കൂലോം ക്ഷേത്ര വളവിലാണ് അപകടത്തിൽ നിന്ന് രക്ഷനേടാൻ ജാഗ്രതയുടെ കരുതലുമായി കോൺവെക്സ് മിറർ ഗ്ലാസ്സും സ്ഥലസൂചനാ ബോർഡുകളും ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (സി ഐ ടി യു ) മഡിയൻ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്ഥാപിച്ചത്.
ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് കുതിരുമ്മൽ ഭാസ്ക്കരൻ അദ്ധ്യക്ഷനായി. ഏരിയ പ്രസിഡണ്ട് സ: എം. പൊക്ലൻ കോൺവെക്സ് മിറർഗ്ലാസിന്റെയും സ്ഥല സൂചന ബോർഡിന്റെയും ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു. ഏരിയ സെക്രട്ടറി സി. എച്ച്. കുഞ്ഞമ്പു, ഏരിയ ജോയിന്റ് സെക്രട്ടറി ഉണ്ണി പാലത്തിങ്കാൽ , ഡിവിഷൻ സെക്രട്ടറി സരസൻ പെരളം, ഡിവിഷൻ പ്രസിഡണ്ട് ഷാജി നോർത്ത് എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീജിത്ത് പയേടത്ത് സ്വാഗതവും, രാജൻ പ്രണവം നന്ദിയും പറഞ്ഞു.