മുസ്ലിം ലീഗ് നേതാവ് പള്ളിക്കരയിലെ മുഹമ്മദ് ശാഫി തൊട്ടി നിര്യാതനായി*
*മുസ്ലിം ലീഗ് നേതാവ് പള്ളിക്കരയിലെ മുഹമ്മദ് ശാഫി തൊട്ടി നിര്യാതനായി*
പള്ളിക്കര: മുസ്ലീം ലീഗ് നേതാവും പരേതനായ തൊട്ടി അബ്ബാസ് ഹാജിയുടെ മകനും പളളിക്കര മഠത്തിൽ താമസക്കാരനുമായ മുഹമ്മദ് ഷാഫി തൊട്ടി (55) നിര്യാതനായി. കുറച്ചുകാലമായി രോഗബാധിതനായി കഴിയുകയായിരുന്നു .
സ്കൂൾ വിദ്യാഭ്യാസ കാലം തൊട്ട് എം എസ് എഫ് സജീവ പ്രവർത്തകനായിരുന്ന മുഹമ്മദ് ശാഫി സർസയ്യദ് കോളേജ് എം എസ് എഫ് യൂണിറ്റ് സെക്രട്ടറി ആയിരുന്നു .
പിന്നീട് ജോലി ആവശ്യാർഥം മുംബൈയിലും അവിടുന്ന് ഗൾഫിലേക്ക് ചേക്കേറി. പ്രവാസ ജീവിതത്തിന് വിരാമമിട്ടു സ്വന്തം നാട്ടിൽ കുടിയേറിയപ്പോൾ ഹരിത രാഷ്ട്രീയത്തിന് ഒരു താങ്ങും തണലുമായി ഓടിനടന്നു .
പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, ഉദുമ മണ്ഡലം പ്രവാസി ലീഗ് വൈസ് പ്രസിഡന്റ് , മഠം ശാഖാ മുസ്ലിംലീഗ് സെക്രട്ടറി, ബേക്കൽ ഫോർട്ട് ജേസീസ് ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
നിലവിൽ പള്ളിക്കര പഞ്ചായത്ത് മുസ്ലിം ലീഗ് കൗൺസിലർ, പള്ളിക്കര മഠത്തിൽ ബദർ ജുമാ മസ്ജിദ് കമ്മിറ്റി സെക്രട്ടറി, ട്രഷർ , പള്ളിക്കര മുസ്ലിം സംയുക്ത ജമാഅത്ത് കമ്മിറ്റി ഭാരവാഹി തുടങ്ങി സ്ഥാനങ്ങൾ വഹിച്ചുവരുന്നു.
ഉമ്മ :ഖദീജ ഹജ്ജുമ്മ
ഭാര്യ : മൈമൂന,
മക്കൾ: ഷംന, നാഫിഹ് ( ദുബൈ ), ഇഷാം,അബ്ബാസ് മരുമകൻ : ആസാദ് (മാസ്തിഗുഡ്ഡ) സഹോദരങ്ങൾ : മജീദ്, ഷംസുദ്ധീൻ, അബൂബക്കർ, അൻസാരി, സുഹ്റ, നബീസ, കൗലത്ത്